You are Here : Home / USA News

ശബരിമല സംരക്ഷണ കർമ്മസമിതിക്കു പിന്തുണയുമായി അമേരിക്കൻ സംഘടനകൾ

Text Size  

Story Dated: Monday, October 22, 2018 11:12 hrs UTC

ശബരിമലയിലെ ആചാരാനുഷ്ഠനങ്ങൾ സംരക്ഷിക്കാൻ കർമ്മസമിതി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണയുമായി അമേരിക്കൻ ഹൈന്ദവ സംഘടനകളുടെ കേന്ദ്രകൂട്ടയ്മയായ കെ.എച്. എൻ. എ, ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഓർഗനൈസഷൻസ് ഇൻ നോർത്ത് അമേരിക്ക, എൻ. എസ്. എസ. ഓഫ് നോർത്ത് അമേരിക്ക, ശിവഗിരി ഗുരുധർമ്മ പ്രചാരസഭ, യുണൈറ്റഡ് സ്റ്റേറ്റ്സ് നമ്പൂതിരി അസോസിയേഷൻ വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ്, അയ്യപ്പ സേവാ സംഗം യൂ. എസ്. എ, എയും ഫോർ സേവാ യൂ. എസ്. എ തുടങ്ങിയ ദേശീയ സംഘടനകൾപ്പെടെ അൻപതോളം അയ്യപ്പ ഗ്രുപ്പുകൾ രംഗത്ത്. സുപ്രിംകോടതി വിധി ഉപാധിയാക്കി അവിശ്വാസികളും ആക്ടിവിസ്റ്റുകളും അരാജകവാദികളുമായ യുവതികളെ പോലീസ് വേഷവും അകമ്പടിയും നൽകി ശബരിമലയിൽ പ്രവേശിപ്പിക്കാൻ കേരളസർക്കാർ മനഃപൂർവം നടത്തിവരുന്ന പോലീസ് രാജിനെതിരെ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്തന്മാർ ഭാഷയും മതവും ജാതിയും മറന്നു കൈകോർക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡും കേരള സർക്കാരും സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ പുറത്തുവന്ന വിധി ഹിന്ദു മതത്തിലെ ക്ഷേത്ര ആരാധനയിലേ വൈവിധ്യങ്ങളെയും ശബരിമല വിശ്വാസത്തെയും തച്ചുതകർക്കാനുള്ള അവസരമാക്കാൻ അതിജീവന പ്രതിസന്ധിയനുഭവിക്കുന്ന ഒരു രാഷ്രിയപാർട്ടിയും സ്റ്റാലിനിസ്റ്റ് ക്രൗര്യം ജീവിത ശൈലിയുമാക്കിയ ഒരു മുഖ്യമന്ത്രിയും ഏറ്റെടുത്തിരിക്കുന്നതിലൂടെ ഹിന്ദുവിന്റെ ആരാധന സ്വാതന്ത്ര്യം അസാധ്യമായിരുന്നു. മതങ്ങളും മൂല്യങ്ങളും നശിപ്പിച്ചു അരാജകത്വവും അന്തച്ഛിദ്രവും സമൂഹത്തിൽ വ്യാപിപ്പിച്ചു അടുത്തിടെ പ്രളയം സമ്മാനിച്ച കെടുതികളെ കൂടുതൽ ദുസ്സഹമാക്കി കേരളത്തെ മറ്റൊരു ബംഗാളാക്കി മാറ്റാനാണ് മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുന്നതെന്നും പ്രവാസി സമൂഹം സംശയിക്കുന്നു. ഉയർന്നുവരുന്ന ജനരോഷം പരിഗണിച്ചു സർക്കാർ നിലപാട് പുനഃപരിശോധിക്കണമെന്ന് അമേരിക്കയിലെയും ക്യാനഡയിലെയും എല്ലാ സംഘടനകളും സംയുക്തമായി ഇറക്കിയ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സുരേന്ദ്രൻ നായർ, മുഖ്യകാര്യദർശി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.