You are Here : Home / USA News

ഐപിസി സൗത്ത് ഈസ്റ്റ് റീജിയന്‍ ദ്വിദിന കോണ്‍ഫ്രന്‍സ് ജോര്‍ജ്ജിയയില്‍

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Sunday, October 21, 2018 11:13 hrs UTC

ഫ്‌ളോറിഡ: ഐപിസി നോര്‍ത്ത് അമേരിക്കന്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ ദ്വിദിന കോണ്‍ഫ്രന്‍സ് നവംബര്‍ 2 വെള്ളി, 3 ശനി ദിവസങ്ങളില്‍ ജോര്‍ജ്ജിയ സെന്റ് സൈമണ്‍സ് ഐലന്റ് സീ പാംസ് റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടും. ലീഡര്‍ഷിപ്പ് സെമിനാര്‍, സിമ്പോസിയം, പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്, യുവജന സമ്മേളനം, മിഷന്‍ ബോര്‍ഡ് സമ്മേളനം തുടങ്ങിയവ യോഗത്തിനോടനുബദ്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. 2019 2021 കാലയളവിലേക്കുള്ള പുതിയ റീജിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് ശനിയാഴ്ച രാവിലെ 10ന് ആരംഭിക്കുന്ന ജനറല്‍ ബോഡിയില്‍ വെച്ച് നടത്തപ്പെടും. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ക്ക് ഇലക്ഷന്‍ ഓഫീസര്‍ നെബു സ്റ്റീഫന്‍ നേതൃത്വം വഹിക്കും. റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ജോസഫ്, സെക്രട്ടറി പാസ്റ്റര്‍ വി.പി.ജോസ്, ജോയിന്റ് സെക്രട്ടറി ബ്രദര്‍ സ്റ്റീഫന്‍ ചാക്കോ, റീജിയന്‍ ട്രഷറാര്‍ ബ്രദര്‍ സജിമോന്‍ മാത്യു, മിഷന്‍ ബോര്‍ഡ് അംഗങ്ങളായ റവ.റോയി ഏബ്രഹാം, റവ. ബെന്‍ ജോണ്‍സ് തുടങ്ങിയവര്‍ സൗത്ത് ഈസ്റ്റ് റീജിയന്‍ കോണ്‍ഫ്രന്‍സിന് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.