You are Here : Home / USA News

പോരാട്ട ചൂടില്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കെ.പി. ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍.

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, October 16, 2018 11:25 hrs UTC

ഹൂസ്റ്റണ്‍: ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടികളിലൊന്നായ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയിലെ തെരഞ്ഞെടുപ്പു പോരാട്ടങ്ങള്‍ 2 മലയാളികള്‍ മത്സരരംഗത്തുള്ളതുകൊണ്ട് പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സമൂഹത്തിന്റെയും പ്രത്യേകിച്ചു ആയിരക്കണക്കിന് മലയാളീ വോട്ടര്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ഫോര്‍ട്ട്ബന്റില്‍ ഇക്കുറി കൗണ്ടിയിലെ ഏറ്റവും ഉന്നതമായ പദവിയായ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ് (സിറ്റിയില്‍ മേയര്‍ക്കു തത്തുല്യമായ) മത്സരിക്കുന്നത് മലയാളിയും ഹൂസ്റ്റണിലെ സാമൂഹ്യ സംസ്‌കാരിക വിദ്യാഭാസ രംഗത്തെ നിറസാന്നിധ്യമായ കെ.പി.ജോര്‍ജ് ആണ്. 2014 ല്‍ ഫോര്‍ട്ട്‌ബെന്‍ഡ് ഐ എസ് ഡി (കടഉ) ട്രസ്റ്റി ബോര്‍ഡിലേക്ക് വലിയ ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപെട്ട ജോര്‍ജ് രണ്ടാം പ്രാവശ്യവും തെരഞ്ഞെടുക്കപ്പെട്ടു. ആയിരകണക്കിന് വരുന്ന ഇന്ത്യന്‍, മലയാളി വോട്ടര്‍മാരിലാണ് ജോര്‍ജ് പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. കൗണ്ടിയിലെ വലിയൊരു ശതമാനം വരുന്ന മലയാളി വോട്ടര്‍മാര്‍ ഈ സമയം ഉചിതമായി ഉപയോഗിക്കുമെങ്കില്‍ ഈ വലിയ പോരാട്ടത്തില്‍ വിജയിക്കുവാന്‍ കഴിയുമെന്നു ജോര്‍ജ് പറഞ്ഞു.

ഏഷ്യന്‍ കമ്യൂണിറ്റിക്കു കൗണ്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ ആ വിജയത്തിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജ് ആയി മത്സരിക്കുന്ന ജൂലി മാത്യുവും വലിയ ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 15 വര്‍ഷമായി അറ്റോര്‍ണിയായി പ്രവര്‍ത്തിക്കുന്ന ജൂലി യും ഇന്ത്യക്കാരുടെ പ്രത്യേകിച്ചു മലയാളീ വോട്ടര്‍മാരില്‍ വലിയ പ്രതീക്ഷയാണ് വയ്ക്കുന്നത്. കൗണ്ടി കോര്‍ട്ടില്‍ സമൂലമായ മാറ്റം കൊണ്ടുവരുന്നതിനും ന്യൂനപക്ഷത്തിന്റെ പ്രാതിനിധ്യം ഉണ്ടാകേണ്ടതിന്റെയും അനിവാര്യത്തെപ്പറ്റിയും ജൂലി എടുത്തു പറഞ്ഞു. സ്റ്റാന്‍ലി മാണിയുടെ എം. ഐ. എച് (ങകഒ) റിയല്‍റ്റി ഓഫീസില്‍ കൂടിയ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയില്‍ ധാരാളം വോട്ടര്‍മാര്‍ പങ്കെടുത്തു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്ഥികളാണ് ഇരുവരും. ഇവരോടൊപ്പം കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന ഇന്ത്യക്കാരനും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കരുത്തുറ്റ സ്ഥാനാര്‍ത്ഥിയുമായ ശ്രീ പ്രെസ്റ്റന്‍ കുല്‍ക്കര്‍ണിയും വിജയിക്കുമെന്ന ശുഭ പ്രതീക്ഷയിലാണെന്നും ഈ 3 പേരുടെയും വിജയം സുനിശ്ചിതമാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ഒരു കോര്‍ഡിനേറ്റര്‍ കൂടിയായ ബാബു തെക്കേക്കര പറഞ്ഞു. ഒക്ടോബര്‍ 22 നു ആരംഭിച്ചു നവംബര്‍ 2 നു അവസാനിക്കുന്ന ഏര്‍ലി വോട്ടിംഗ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നു സ്ഥാനാര്‍ത്ഥികളും ബാബുവും അഭ്യര്‍ത്ഥിച്ചു. നവംബര്‍ ആറിനാണ് പൊതു തെരഞ്ഞെടുപ്പ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.