You are Here : Home / USA News

വനിതാസമാജം വാര്‍ഷിക കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, October 02, 2018 01:37 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഇസ്റ്റ് അമേരിക്കന്‍ ഭദ്രാസനം മര്‍ത്തമറിയം വനിതാ സമാജത്തിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് ഒക്ടോബര്‍ 13 നു രാവിലെ ഒന്‍പത് മുതല്‍ നാലു വരെ ഫിലഡല്‍ഫിയയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവലയത്തില്‍ നടക്കും. സഖറിയാ മാര്‍ നിക്കോളോവോസ് മെത്രപൊലീത്ത നേതൃത്വം നല്‍കുന്ന ഏകദിന കോണ്‍ഫറന്‍സില്‍ ഫാ.തോമസ് മാത്യു സന്ദേശം നല്‍കും. ഭദ്രാസനത്തിലെ വൈദീകരും സമാജം അംഗങ്ങളും കോണ്‍ഫറന്‍സില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നു സഖറിയാ മാര്‍ നിക്കോളോവോസ് മെത്രപൊലീത്ത അറിയിച്ചു. വിവരങ്ങള്‍ക്ക്: ഫാ.സണ്ണി ജോസഫ്; 718 477-2083, സാറാ വര്‍ഗീസ്: 508 272-5942, ലിസി ഫിലിപ്പ്; 845 642 6206, സാറാ മാത്യു; 917 596 442, എല്‍സിക്കുട്ടി മാത്യു: 646 491 1915.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.