You are Here : Home / USA News

മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഫോമാ വില്ലേജ് പദ്ധതി പ്രഖ്യാപിച്ചു

Text Size  

Story Dated: Saturday, September 22, 2018 11:09 hrs UTC

ന്യൂയോർക്ക്∙ ചികിത്സാർത്ഥം അമേരിക്കയിലെത്തിയ കേരള മുഖ്യമന്ത്രി അമേരിക്കയിലെ മലയാളി സംഘടനാ നേതാക്കളുടെ യോഗത്തിൽ പങ്കെടുത്ത് അവർ കേരളത്തിന്റെ പുനർനിർമ്മാണത്തിൽ പങ്കാളികൾ ആവണമെന്ന് അഭ്യർഥിച്ചു. പ്രസ്തുത ചടങ്ങിൽ അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫോമയുടെ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ഫോമാ ഏറ്റെടുക്കുന്ന ഫോമാ വില്ലേജ് എന്ന പദ്ധതിയെക്കുറിച്ച് വിവരിച്ചു. ഫോമയുടെ ഒരു നാഷനൽ കമ്മിറ്റി അംഗമായ നോയൽ മാത്യു ദാനമായി നൽകിയ ഒരേക്കർ ഭൂമിയിൽ ആയിരിക്കും ഫോമയുടെ ഈ പദ്ധതിയുടെ തുടക്കം. കേരളത്തെ ആകെ നടുക്കിയ പ്രളയദുരന്തത്തിൽ തുടക്കം മുതൽ തന്നെ ഫോമാ സേവന സഹായങ്ങളുമായി മുന്നിൽത്തന്നെ ഉണ്ടായിരുന്നു. കടുത്ത മഴ കേരളത്തെ വലച്ചു തുടങ്ങിയ സമയത്ത് തന്നെ ഭക്ഷണസാധനങ്ങളും അതുപോലെ തന്നെ അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളും നിരവധി പ്രദേശങ്ങളിൽ വിതരണം ചെയ്യാൻ പ്രവർത്തകരും എക്സിക്യൂട്ടീവ് അംഗങ്ങളും കേരളത്തിലുണ്ടായിരുന്നു.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ ഉറച്ചു നിന്നുകൊണ്ട് കേരളത്തിലുണ്ടായ ഈ പ്രളയക്കെടുതിയിൽ കേരളത്തോടൊപ്പം ഫോമായും ഉണ്ടെന്നു മുഖ്യമന്ത്രിയുടെ യോഗത്തിൽ ഫിലിപ്പ് ചാമത്തിൽ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ യോഗത്തിൽ പ്രസിഡന്റിനോടൊപ്പം ജനറൽ സെക്രട്ടറി ജോസ് അബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസെന്റ് ബോസ്‌, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, കമ്മിറ്റി അംഗങ്ങൾ ആയ കുഞ്ഞു മാലിയിൽ, ഗോപിനാഥ് കുറുപ്പ്, ചാക്കോ കൊയ്ക്കലേത്ത് , ചെറിയാൻ കോശി, ജിബി തോമസ്, അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ ജോർജ് തോമസ് , അഡ്വൈസറി ബോർഡ് ജോയിന്റ് സെക്രട്ടറി സാബു ലൂക്കോസ് എന്നിവരും, കൂടാതെ മുൻ സെക്രട്ടറി ഷാജി എഡ്വാർഡ്, മുൻ ജോയിന്റ് സെക്രട്ടറി സ്റ്റാൻലി കളത്തിൽ, സജി അബ്രഹാം, ബിജു ഉമ്മൻ തുടങ്ങിയവരും പ്രസ്തുത യോഗത്തിൽ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.