You are Here : Home / USA News

ഡാളസ്സില്‍ പോലീസിനെതിരെ ശവമഞ്ചവും പേറി പ്രതിഷേധം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 17, 2018 11:06 hrs UTC

ഡാളസ്: സെപ്റ്റംബര്‍ മാസം നോര്‍ത്ത് ടെക്‌സസ് പോലീസ് ഓഫീസര്‍മാരുടെ വെടിയേറ്റ് നിരായുധരരും, നിരപരാധികളുമായ രണ്ടുപേര്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലകുറ്റത്തിനു കേസ്സെടുത്തു. ജയിലിലടക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 16 ഞായറാഴ്ച വൈകീട്ട് എ.ടി.& ടി(AT&T) സ്‌റ്റേഡിയത്തിനു പുറത്ത് രണ്ടു ശവമഞ്ചവും പേറി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറോളം പേര്‍ പ്രകടനത്തില്‍ മുദ്രാവാക്യങ്ങളും, പ്ലാക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. ആര്‍ലിംഗ്ടണില്‍ സെപ്റ്റംബര്‍ 1ന് പോലീസ് വെടിയേറ്റ് കൊലപ്പെട്ട ഓഷെ ഷെറിയുടെയും, സെപ്റ്റംബര്‍ 6ന് സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ റൂമില്‍ സ്ഥലം മാറി എത്തിയ വനിതാ പോലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട ബോത്തം ജീനിന്റെയും പ്രതീകമായിട്ടായിരുന്നു പ്രകടനക്കാര്‍ രണ്ടു ശവമഞ്ചം ചുമന്ന് പ്രതിഷേധിച്ചത്. ഡാളസ്സിലെ വിവിധ റിലീജിയസ് ഇന്‍സ്റ്റിറ്റിയൂഷനില്‍ നിന്നുള്ള അംഗങ്ങളും, നേതാക്കന്മാരും ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം വീക്ഷിക്കുന്നതിന് ജനങ്ങള്‍ റോഡിനിരുവശവും, സ്‌റ്റേഡിയത്തിനു സമീപവും തടിച്ചു കൂടിയിരുന്നു. ജോയ് ടാമ്പര്‍നാക്കിള്‍ സീനിയര്‍ പാസ്റ്റര്‍ റവ.മൈക്കിള്‍ വാട്ടേഴ്‌സ് ബോത്തും, ചര്‍ച്ചിനും സമൂഹത്തിനും ചെയ്ത സേവനങ്ങളെ പ്രശംസിക്കുകയും, ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഡാളസ് പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പിലും, സിറ്റി ഹാളിനു മുമ്പിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.