You are Here : Home / USA News

കേരളാ അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ ഓണാഘോഷങ്ങള്‍ സെപ്തംബര്‍ 21-ന്

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, September 17, 2013 01:39 hrs UTC

ഫ്ലോറിഡ: സൗത്ത് ഫ്ലോറിഡയിലെ പാം ബീച്ച് കേന്ദ്രമാക്കി 2011 മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന കേരള അസ്സോസിയേഷന്‍ ഓഫ് പാം ബീച്ചിന്റെ (കെ.എ.പി.ബി.) മൂന്നാമത് തിരുവോണാഘോഷം ലന്റാനയിലെ ഹോളി സ്പിരിറ്റ് ചര്‍ച്ച് സോഷ്യല്‍ ഹാളില്‍ വെച്ച് സെപ്തംബര്‍ 21 ശനിയാഴ്‌ച നടത്തുന്നതാണെന്ന് പ്രസിഡന്റ് സജി ജോണ്‍സണ്‍ അറിയിച്ചു. പരമ്പരാഗതരീതിയില്‍ മാവേലി എഴുന്നെള്ളത്ത്, വിഭവസമൃദ്ധമായ ഓണ സദ്യ, തിരുവാതിര കളി തുടങ്ങിയ കലാപരിപാടികളും ആഘോഷങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്ക (ഫോമ)യില്‍ അംഗത്വം നേടിയതിനുശേഷം നടക്കുന്ന കെ.എ.പി.ബി.യുടെ ആദ്യത്തെ ഈ ഓണാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതും ഓണ സന്ദേശം നല്‍കുന്നതും ഫോമ പ്രസിഡന്റ് ജോര്‍ജ്ജ് മാത്യു ആയിരിക്കും. സജി ജോണ്‍സണ്‍ (പ്രസിഡന്റ്), ബാബു തോമസ് (വൈസ് പ്രസിഡന്റ്), റെജി സെബാസ്റ്റ്യന്‍ (സെക്രട്ടറി), ജോണി തട്ടില്‍ (ജോ. സെക്രട്ടറി), ജിജോ ജോസ് (ട്രഷറര്‍ ), ജോസഫ് ഐസക് (ജോ. ട്രഷറര്‍ ), മാത്യു തോമസ്, ലൂക്കോസ് പൈനുങ്കന്‍, എബ്രഹാം കളത്തില്‍, അനില്‍ കുമാര്‍, ബിജു ആന്റണി, ബാലന്‍ പി., ജോര്‍ജ്ജ് വര്‍ക്കി, സന്തോഷ് തോമസ്, ബാബു വെട്ടം, ജോര്‍ജ്ജ് ജോസഫ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ നടക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.