You are Here : Home / USA News

ഫോമ കണ്‍വന്‍ഷന്‍ അഡ്വൈസറി അഡൈ്വസറി കൗണ്‍സിലില്‍ മുന്‍ നിര നേതാക്കള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, September 16, 2013 12:06 hrs UTC

മൊയ്‌തീന്‍ പുത്തന്‍ചിറ (പബ്ലിസിറ്റി കണ്‍വീനര്‍, ഫോമ)

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ നാലാമത്‌ അന്താരാഷ്‌ട്ര കണ്‍വന്‍ഷന്‌ 2014ല്‍ ഫിലഡല്‍ഫിയയില്‍ തിരി തെളിയുമ്പോള്‍ ഫോമയുടെ ചരിത്രം തിരുത്തിയെഴുതുന്ന അസുലഭമുഹൂര്‍ത്തത്തിന്‌ അമേരിക്കന്‍ മലയാളികള്‍ സാക്ഷ്യം വഹിക്കുമെന്ന്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌, വൈസ്‌ പ്രസിഡന്റ്‌ രാജു ഫിലിപ്പ്‌, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ്‌ എന്നിവര്‍ ഒരു സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു. ഫൊക്കാനയിലും ഫോമയിലും പ്രവര്‍ത്തിച്ച്‌ നേതൃത്വപാടവം തെളിയിച്ച, കരുത്തുറ്റ നേതാക്കളെ ഉള്‍പ്പെടുത്തി ഒരു കണ്‍വന്‍ഷന്‍ അഡ്വൈസറി കൗണ്‍സിലിന്‌ രൂപം നല്‍കിയതായി ഫോമ നേതൃത്വം അറിയിച്ചു. ഫോമ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും ദേശീയ കമ്മിറ്റിയും ചേര്‍ന്നാണ്‌ ഈ അഡ്വൈസറി കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തത്‌. തെറ്റുകുറ്റങ്ങള്‍ക്കിടകൊടുക്കാതെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുന്നതിനുവേണ്ട ഉപദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുകയാണ്‌ ഈ ഉപദേശക സമിതിയുടെ ദൗത്യം. ശശിധരന്‍ നായര്‍ (ഹൂസ്റ്റണ്‍ ഫോമ മുന്‍ പ്രസിഡന്റ്‌), ബേബി ഊരാളില്‍ (ന്യൂയോര്‍ക്ക്‌ ഫോമ മുന്‍ പ്രസിഡന്റ്‌), ജോണ്‍ ടൈറ്റസ്‌ (വാഷിംഗ്‌ടണ്‍ ഫോമ മുന്‍ പ്രസിഡന്റ്‌), ജെ. മാത്യൂസ്‌ (ന്യൂയോര്‍ക്ക്‌ ഫൊക്കാന മുന്‍ പ്രസിഡന്റ്‌), കളത്തില്‍ പാപ്പച്ചന്‍ (ലോസ്‌ ഏഞ്ചലസ്‌ ഫൊക്കാന മുന്‍ പ്രസിഡന്റ്‌), തോമസ്‌ കെ. തോമസ്‌ (കാനഡ ഫൊക്കാന മുന്‍ പ്രസിഡന്റ്‌), ജോര്‍ജ്‌ കോശി (ന്യൂജെഴ്‌സി ഫൊക്കാന മുന്‍ പ്രസിഡന്റ്‌), ജോയി വാച്ചാച്ചിറ (ഇല്ലിനോയ്‌സ്‌ ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ), രാജു വര്‍ഗീസ്‌ (ന്യൂജെഴ്‌സി ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ), എന്‍ . ജി. മാത്യു (മിഷിഗണ്‍ ഫൊക്കാന മുന്‍ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ), മാത്യു ചെരുവില്‍ (മിഷിഗണ്‍ ഫൊക്കാന മുന്‍ സെക്രട്ടറി), ബിനോയ്‌ തോമസ്‌ (വാഷിംഗ്‌ടണ്‍ ഡി.സി. ഫോമ മുന്‍ സെക്രട്ടറി), മാത്യു വര്‍ഗീസ്‌ (ഫ്‌ലോറിഡ ഫൊക്കാന മുന്‍ ട്രഷറര്‍ ), സണ്ണി പൗലോസ്‌ (ന്യൂയോര്‍ക്ക്‌ ഫൊക്കാന മുന്‍ ട്രഷറര്‍ ), എം.ജി. മാത്യു (ഹൂസ്റ്റണ്‍ ഫോമ മുന്‍ ട്രഷറര്‍ ), ജോസഫ്‌ ഔസോ ( കാലിഫോര്‍ണിയ ഫോമ മുന്‍ ട്രഷറര്‍ ), ഷാജി എഡ്വേര്‍ഡ്‌ (ന്യൂയോര്‍ക്ക്‌ ഫോമ മുന്‍ ട്രഷറര്‍), തോമസ്‌ കോശി (ന്യൂയോര്‍ക്ക്‌ ഫോമ മുന്‍ ജൂഡീഷ്യല്‍ കൗണ്‍സില്‍ ), പുരുഷോത്തമന്‍ നായര്‍ (മിഷിഗണ്‍ ഫൊക്കാന മുന്‍ ട്രഷറര്‍ ) എന്നിവര്‍ ഉള്‍പ്പെട്ടതാണ്‌ ഫോമ കണ്‍വന്‍ഷന്‍ അഡ്വൈസറി കൗണ്‍സില്‍ . അതാതു മേഖലകളില്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ച്‌ സംഘടനയെ ഉത്തുംഗതയിലേക്കുയര്‍ത്തിയ ഈ കരുത്തുറ്റ നേതാക്കളുടെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിച്ചുകൊണ്ട്‌, മുന്‍കാലങ്ങളേക്കാള്‍ അതിവിപുലമായി 2014ലെ കണ്‍വന്‍ഷന്‍ കൊണ്ടാടുമെന്ന്‌ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്ജ്‌ പറഞ്ഞു. 2014 ജൂണ്‍ 26ന്‌ കൊടി കയറുന്ന ഫോമ കണ്‍വന്‍ഷന്‍ എല്ലാ അര്‍ത്ഥത്തിലും അതിമനോഹരമാക്കുവാന്‍ ഫോമ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയും, ദേശീയ കമ്മിറ്റിയും, അഡ്വൈസറി കൗണ്‍സിലും, കണ്‍വന്‍ഷന്‍ കമ്മിറ്റിയും, 55ഓളം അംഗ സംഘടനകളും തോളോടു തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അനിയന്‍ ജോര്‍ജ്ജ്‌ കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.