You are Here : Home / USA News

സ്റ്റാറ്റന്‍ ഐലന്റില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

Text Size  

Story Dated: Monday, September 16, 2013 12:01 hrs UTC

ഷാജി എഡ്വേര്‍ഡ്

 

സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളായി സെന്റ്‌ റീത്താസ്‌ പള്ളിയില്‍ നടത്തിവരുന്ന വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഈവര്‍ഷം സെപ്‌റ്റംബര്‍ ഏഴാം തീയതി ആഘോഷപൂര്‍‌വ്വം കൊണ്ടാടി. സ്റ്റാറ്റന്‍ ഐ‌ലന്റ്‌ കേരളാ കാത്തലിക്‌ അസോസിയേഷന്റേയും, സെന്റ്‌ റീത്താസ്‌ ഇടവകയുടേയും ആഭിമുഖ്യത്തിലാണ്‌ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. തിരുനാളിന്‌ ഒരുക്കമായി ഓഗസ്റ്റ്‌ 30 മുതല്‍ വൈകുന്നേരം 7.30 മുതല്‍ ജപമാലയും നൊവേനയും പ്രാര്‍ത്ഥനയും നടത്തപ്പെട്ടു. തിരുനാള്‍ ദിവസം തിരുകര്‍മ്മങ്ങള്‍ രാവിലെ 9.30-ന്‌ ജപമാലയോടെ ആരംഭിച്ചു. തുടര്‍ന്ന് അര്‍പ്പിക്കപ്പെട്ട സമൂഹബലിയില്‍ സെന്റ്‌ റീത്താസ്‌ ഇടവക വികാരി റവ. റിച്ചാര്‍ഡ് വേരാസ്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. തന്റെ പ്രസംഗത്തില്‍ റവ. സെന്റ്‌ റീത്താസ്‌ ഇടവക വികാരി റവ. റിച്ചാര്‍ഡ് വേരാസ്‌ വിശ്വാസികളില്‍ മരിയ ഭക്തി വളര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ എടുത്തുപറഞ്ഞു. ദിവ്യബലിയില്‍ സഹകാര്‍മ്മികരായി റവ. ജോ കാരിക്കുന്നേല്‍, റവ.മാത്യു ഈരാളി, റവ.ജോബി മാത്യു റവ .മരിയ ജഗദീഷ്‌, റവ .ബാബു തേലപ്പള്ളി, റവ: ആന്റണി ഗോണ്‍സാലിസ എന്നിവര്‍ സംബന്ധിച്ചു. ദിവ്യബലിക്കുശേഷം മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം ഭക്തിപൂര്‍+വ്വം നടത്തപ്പെട്ടു. പ്രദക്ഷിണത്തിനുശേഷം ദേവാലയത്തില്‍ വെച്ച്‌ വൈദീകര്‍ വിശ്വാസികള്‍ക്കുവേണ്ടി കൈവെയ്‌പ്‌ പ്രാര്‍ത്ഥന നടത്തി. അടുത്തവര്‍ഷത്തെ പ്രസുദേന്തിയാകുവാന്‍ സന്തോഷപൂര്‍‌വ്വം മുന്നോട്ടുവന്ന സാംസണ്‍ സെബാസ്റ്റ്യന്‍, സാബിന സെബാസ്റ്റ്യനേയും വൈദീകര്‍ വാഴിക്കുകയും ആശീര്‍‌വദിക്കുകയും ചെയ്‌തു. വെഞ്ചരിച്ച എണ്ണയും ജപമാലയും പ്രെയര്‍ കാര്‍ഡും മരിയ ഭക്തര്‍ക്ക് നല്‍കി. സെന്റ്‌ റീത്താസ്‌ പള്ളിയിലെ വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്‌ഠിക്കുന്നതിന്‌ കാരണഭൂതയായതു ഡോ. ജോസ്‌ലിന്‍ ജോസഫ്‌ ചിറയില്‍ ആണ്. സ്റ്റാറ്റന്‍ ഐലന്റില്‍ സ്ഥിരതാമസമാക്കിയ ബാബു -ജെസി ദമ്പതികളുടെ മകളും ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ ജെയ്‌മി ചിറയിലിന്റെസഹധര്‍മ്മിണിയുമാണ്‌ ഡോ. ജോസ്‌ലിന്‍ . കാത്തലിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ ഷാജി എഡ്വേര്‍ഡ് തിരുനാളില്‍ സംബന്ധിച്ച ബഹു. വൈദീകര്‍ക്കും വിശ്വാസികള്‍ക്കും നന്ദി പറഞ്ഞു. ദിവ്യബലിയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച റവ.റിച്ചാര്‍ഡ് വേരാസ്‌ നൊവേന പ്രാര്‍ത്ഥനയിലും തിരുനാളിലും നേതൃത്വം നല്കി്യ ബഹു. വൈദീകരായ ജോ കാരിക്കുന്നേല്‍, മാത്യു ഈരാളി, ജോബി മാത്യു, മരിയ ജഗദീഷ്‌, ബാബു തേലപ്പള്ളി, ആന്റണി ഗോണ്‍സാലസ് എന്നിവര്‍ക്കും പിന്നെ ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിയായ ലീന ഡിസോസാക്കും പ്രസിഡന്റ്‌ ഷാജി നന്ദി അറിയിച്ചു. നൊവേനയ്‌ക്കും തിരുനാള്‍ ആഘോഷങ്ങള്‍ക്കും ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ റവ. ജോ കാരിക്കുന്നേലിന്റെ സേവനങ്ങളെ ഷാജി പ്രത്യേകം പ്രശംസിച്ചു. തിരുനാളില്‍ പങ്കെടുത്ത ഫിലിപ്പിനോസ്‌, ശ്രീലങ്കക്കാര്‍, തമിഴ്‌ ക്രൈസ്‌തവര്‍, സെന്റ്‌ റീത്താസ്‌ ഇടവകാംഗങ്ങള്‍, കേരളത്തില്‍ നിന്നുള്ള മറ്റ്‌ ക്രൈസ്‌തവ വിശ്വാസികള്‍ക്കും പ്രസിഡന്റ്‌ പ്രത്യേകം നന്ദി പറഞ്ഞു. തിരുനാള്‍ മോടിയാക്കുവാന്‍ സഹായിച്ച അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം പിന്നെ തിരുനാള്‍ കമ്മിറ്റിക്കും കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ്‌ ജോസഫ് ( ബാബു), കമ്മിറ്റി മെംബര്‍ സണ്ണി തോമസ്‌ എന്നിവരേയും പ്രസിഡന്റ്‌ കൃതജ്ഞത അറിയിച്ചു. ജോസ് കുന്നുകാട്ടു, റോഷിന്‍, അലക്സ്‌ ജോസ് എബ്രഹാം, ജോസ് വറുഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ചെണ്ടമേളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടെ തിരുനാള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.