You are Here : Home / USA News

രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഐ.എന്‍.ഒ.സി (ഐ) വരവേല്‍പ്‌ നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 13, 2013 10:26 hrs UTC

ഷിക്കാഗോ: ഹൃസ്വസന്ദര്‍ശനത്തിനായി സെപ്‌റ്റംബര്‍ 12-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 3.30-ന്‌ ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ കെ.പി.സി.സി പ്രസിഡന്റ്‌ രമേഷ്‌ ചെന്നിത്തലയേയും കുടുംബത്തേയും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌, ഐ.എന്‍..ഒ.സി (ഐ) ഷിക്കാഗോ ഭാരവാഹികള്‍ സ്വീകരിച്ചു. മുന്‍ മന്ത്രി പന്തളം സുധാകരനും അദ്ദേഹത്തോടൊപ്പം ചിക്കാഗോയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്‌. ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, കെ.പി.സി.സി പ്രസിഡന്റിനെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ഗ്ലെന്‍വ്യൂവിലുള്ള കണ്‍ട്രി യാര്‍ഡ്‌ മാരിയറ്റ്‌ ഹോട്ടലില്‍ (1801 N. Milwaukee Ave, Glenview, IL 60025) വെച്ച്‌ കെ.പി.സി.സി പ്രസിഡന്റിനും , പന്തളം സുധാകനും സ്വീകരണം നല്‍കും. പ്രസ്‌തുത സമ്മേളനത്തിലേക്ക്‌ ഷിക്കാഗോയിലുള്ള എല്ലാ കോണ്‍ഗ്രസ്‌, യു.ഡി.എഫ്‌ സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി ഭാരവഹികള്‍ അറിയിച്ചു. ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ഷിക്കാഗോ യു.ഡി.എഫ്‌ കണ്‍വീനര്‍ ഫ്രാന്‍സീസ്‌ കിഴക്കേക്കുറ്റ്‌, ഐ.എന്‍.ഒ.സി (ഐ) മുന്‍ പ്രസിഡന്റ്‌ പോള്‍ പറമ്പി, ട്രഷറര്‍ ഡൊമിനിക്‌ തെക്കേത്തല, ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ജോയിച്ചന്‍ പുതുക്കുളം, അന്നമ്മ ഫിലിപ്പ്‌, വില്യം ജോര്‍ജ്‌, പി.ജെ. മത്തായി തുടങ്ങി നിരവധി കോണ്‍ഗ്രസ്‌ സുഹൃത്തുക്കള്‍ സന്നിഹിതരായിരുന്നു. ഐ.എന്‍.ഒ.സി (ഐ) ജനറല്‍ സെക്രട്ടറി സിനു പാലയ്‌ക്കത്തടം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.