You are Here : Home / USA News

ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, September 12, 2013 04:00 hrs UTC

ചിക്കാഗോ: അമേരിക്കയില്‍ സന്ദര്‍ശനം നടത്തുന്ന കെ.പി.സി.സി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ സെപ്‌റ്റംബര്‍ 14-ന്‌ ശനിയാഴ്‌ച രാവിലെ 9.30-ന്‌ മൗണ്ട്‌ പ്രോസ്‌പെക്‌ടസിലുള്ള കണ്‍ട്രി ഇന്നില്‍ വെച്ച്‌ (2200 South Elmhurst Road, Mount Prospect, IL 60056) ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ മിഡ്‌വെസ്റ്റ്‌ റീജിയന്‍, ചിക്കാഗോ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. പ്രസ്‌തുത യോഗത്തിലേക്ക്‌ എല്ലാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരേയും അനുഭാവികളേയും പ്രസിഡന്റ്‌ തോമസ്‌ മാത്യുവും, ജനറല്‍ സെക്രട്ടറി വര്‍ഗീസ്‌ പാലമലയിലും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: തോമസ്‌ മാത്യു (773 509 1947), വര്‍ഗീസ്‌ പാലമലയില്‍ (224 659 0911), സതീശന്‍ നായര്‍ (847 708 3279).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.