You are Here : Home / USA News

സം‌യുക്ത ഓര്‍ത്തഡോക്സ് കണ്‍‌വന്‍ഷന്‍ ന്യൂജെഴ്‌സിയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 03, 2013 02:25 hrs UTC

ന്യൂജെഴ്‌സി: ന്യൂജെഴ്‌സിയിലെ ഓര്‍ത്തഡോക്സ് ഇടവകകള്‍ സം‌യുക്തമായി കണ്‍‌വന്‍ഷന്‍ നടത്തുന്നു. സെപ്തംബര്‍ 7 ശനിയാഴ്‌ച വൈകുന്നേരം 5:30 മുതല്‍ മിഡ്‌ലാന്റ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വെച്ചാണ് കണ്‍‌വന്‍ഷന്‍ പരിപാടികള്‍ നടക്കുന്നത്. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് ഉദ്ഘാടനം നിര്‍‌വ്വഹിക്കും. മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ ആണ് കണ്‍‌വന്‍ഷന്‍ പ്രാസംഗികന്‍ . ഗായകന്‍ അലക്സ് പോള്‍ ഗാനശുശ്രൂഷ നടത്തും. സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവക ഗായക സംഘവും ഗാനങ്ങള്‍ അവതരിപ്പിക്കും. ന്യൂജെഴ്‌സിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് 6 ഇടവകകളാണുള്ളത്. ഇടവകകള്‍ തമ്മിലുള്ള സഹകരണം ഊട്ടിയുറപ്പിക്കുന്നതിനും, കണ്‍‌വന്‍ഷന്‍ പോലുള്ള പരിപാടികള്‍ സം‌യുക്തമായി നടത്തുന്നതിനും ഇടവക വികാരിമാരും പ്രതിനിധികളും അടങ്ങിയ ഏകോപന സമിതി തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. വിവരങ്ങള്‍ക്ക്: ഫാ. സണ്ണി ജോസഫ് 718 477 2083, ഫാ. ബാബു കെ. മാത്യു 201 261 1079, റവ. ഡോ. മാത്യു സി. ചാക്കോ 732 238 7825, ഫാ. വിജയ് തോമസ് 732 780 0145, ഫാ. ഷിബു ഡാനിയേല്‍ 845 504 5178, ഫാ. ഷിനോജ് തോമസ് 215 801 5899, ഫാ. ബാബു വറുഗീസ് 215 303 6294

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.