You are Here : Home / USA News

ജോര്‍ജ്‌ സെബാസ്റ്റ്യന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 15, 2013 10:52 hrs UTC

ഫ്‌ളോറിഡ: അമേരിക്കന്‍ സന്ദര്‍ശനത്തിന്‌ എത്തിയ കേരളാ കോണ്‍ഗ്രസ്‌ (ലയന വിരുദ്ധ വിഭാഗം) സംസ്ഥാന സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ സെബാസ്റ്റ്യന്‌ ഫ്‌ളോറിഡയില്‍ സ്വീകരണം നല്‍കി. അവിഭക്ത കെ.എസ്‌.സി, യൂത്ത്‌ ഫ്രണ്ട്‌ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റുപദം അലങ്കരിച്ചിട്ടുള്ള ജോര്‍ജ്‌ സെബാസ്റ്റ്യന്‍, ഇരിക്കൂറില്‍ നിന്ന്‌ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്ക്‌ മത്സരിച്ചിട്ടുണ്ട്‌. ഡോ. മാമ്മന്‍ സി. ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആനന്ദന്‍ നിരവേല്‍, ജോയി കുറ്റിയാനി, ബിജോയി ഏബ്രഹാം, സജി സഖറിയാ, ജിജി നീലത്തുംമുക്കില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഴക്കെടുതി മൂലം തകര്‍ന്ന കേരളത്തിലെ റോഡുകള്‍ ഉടന്‍ സഞ്ചാരയോഗ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്ന്‌ പ്രാസംഗികര്‍ ചൂണ്ടിക്കാട്ടി. ജോര്‍ജ്‌ സെബാസ്റ്റ്യന്‍ മറുപടി പ്രസംഗം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.