You are Here : Home / USA News

ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സിന് ഹോളിഡേ ഇന്നില്‍ മുറികളുടെ ബുക്കിംഗ് ആരംഭിച്ചു

Text Size  

Story Dated: Wednesday, August 14, 2013 01:16 hrs UTC

നവംബര്‍ 1, 2, 3 തിയതികളില്‍ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 5ാമത് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്കായി സൌജന്യ നിരക്കില്‍ മുറികള്‍ ഒരുങ്ങി. ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റിലുള്ള ഹോളിഡേ ഇന്നില്‍ 85 ഡോളറിനു മുറികള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഇതോടൊപ്പം രണ്ടു പേര്‍ക്ക് പ്രഭാത ഭക്ഷണവും ഉണ്ടാകും. സപ്തംബര്‍ 30 വരെ മാത്രമേ സൌജന്യ നിരക്കില്‍ മുറികള്‍ ലഭ്യമാകു. മുറികളുടെ ബുക്കിംഗ് ആരംഭിച്ചു. അമേരിക്കയിലെയും കാനഡയിലെയും മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയകോണ്‍ഫറന്‍സില്‍ മലയാള മനോരമ അസോഷിയേറ്റ് എഡിറ്ററും പ്രമുഖ സാഹിത്യകാരനുമായ ജോസ്പനച്ചിപ്പുറവും മലയാളികളുടെ പ്രിയ ടെലിവിഷന്‍ അവതാരകനായ ആര്‍. ശ്രീകണ്ഠന്‍നായരും പങ്കെടുക്കുന്നുണ്ട്. ഇവരോടൊപ്പം കേരളത്തിലെയും, അമേരിക്കയിലെയും പ്രശസ്തരായ മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന ദേശീയ കോണ്‍ഫറന്‍സ് വിജയിപ്പിക്കണമെന്നു നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Hotel Address:

Holiday Inn

195 Davidson Ave, Somerset , NJ

Tel : 732.356.1700

കൂടുതല്‍ വിവരങ്ങള്‍ക്കുwww.ipcna.us എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.