You are Here : Home / USA News

മശിഹാ എന്ന പേര് ജീസ്സസ് ക്രൈസ്റ്റിന് മാത്രം അര്‍ഹതപ്പെട്ടത് : ടെന്നസ്സി കോടതി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 12, 2013 12:17 hrs UTC

നൂപോര്‍ട്ട്(ടെന്നിസ്സി): ജീസസ് ക്രൈസ്റ്റിന് മാത്രം അവകാശപ്പെട്ടതാണ് മശിഹാ എന്ന പേര്. ഈ പേര് മറ്റാര്‍ക്കും ഉപയോഗിക്കുവാന്‍ അര്‍ഹതയില്ല. ഈസ്റ്റ് ടെന്നസ്സി ചൈല്‍ഡ് സപ്പോര്‍ട്ട് വനിതാ മജിസ്‌ട്രേറ്റാണ് ഈ അസാധാരണ വിധി പുറപ്പെടുവിച്ചത്. വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും 7 മാസം പ്രായമുള്ള ജീസസ് മെക്കോള മാര്‍ട്ടിന്‍ എന്ന കുട്ടിക്ക് ജീവനാംശം ലഭിക്കണമെന്നാവശ്യപ്പെട്ടാണ് മാതാവ് കോടതിയെ സമീപിച്ചത്. ജീസസ് എന്ന് കേട്ട ഉടനെ ജഡ്ജി ലു ആന്‍ ബലു ആ പേര് മാറ്റി മാര്‍ട്ടിന്‍ എന്നാക്കണമെന്ന് നിര്‍ദ്ദേശിച്ചു. കുട്ടിയുടെ മുഴുവന്‍ പേര് മാര്‍ട്ടിന്‍ മെക്കോള എന്നാക്കി മാറ്റണമെന്നും ഉത്തരവിട്ടു. ഈ വനിതാ ജഡ്ജി ആദ്യമായാണ് പേര് മാറ്റണമെന്നൊരു വിധി പ്രഖ്യാപിച്ചത്. ഈ പേര് ക്രിസ്തീയ വിഭാഗത്തില്‍ ആശയകുഴപ്പം ഉണ്ടാകുന്നതിന് ഇടയാകും. ഇത് മതപരമായ ഒരു വിഷയമാണ് കോടതി അഭിപ്രായപ്പെട്ടു. കുട്ടികളുടെ പേര് നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം മാതാപിതാക്കള്‍ക്കാണ്. ആയതിനാല്‍ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. 2012 ല്‍ സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 4 കുട്ടികള്‍ക്കാണ് മശിഹാ എന്ന പേരിട്ടിരിക്കുന്നത്. കോടതി പുറപ്പെടുവിച്ച ഈ വിധിക്കെതിരെ അനുകൂലമായും പ്രതകൂലമായും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.