You are Here : Home / USA News

2014 മിഷിഗണ്‍ മലയാളി ഓഫ്‌ ദി ഇയര്‍ അവാര്‍ഡ്‌ ജോസ്‌ ലൂക്കോസ്‌ പള്ളിക്കിഴക്കേതിലിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 29, 2014 11:05 hrs UTC

ഫോമായിലും ഫോക്കാനയിലും അംഗത്വമുള്ള മിഷിഗണിലെയും കേരളത്തിലെയും മലയാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മിഷിഗണ്‍ മലയാളി അസ്സോസിയേഷന്റെ 2014 മിഷിഗണ്‍ മലയാളി ഓഫ്‌ ഇയര്‍ അവാര്‍ഡിന്‌ ജോസ്‌ ലൂക്കോസ്‌ പള്ളിക്കിഴക്കേതിലിനെ തിരഞ്ഞെടുത്തു. മിഷിഗണിലെ മലയാളി സമൂഹത്തിന്‌ സേവനം ചെയ്യുന്ന പ്രമുഖരായ മലയാളികളില്‍ നിന്ന്‌ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയാണ്‌ അവാര്‍ഡിനര്‍ഹനാകുന്നത്‌. പള്ളിക്കിഴക്കേതില്‍ പി. ജെ. ലൂക്കോസിന്റെയും ത്രേസ്യാമ്മ ലൂക്കോസിന്റെയും മകനായി 1963 മെയ്‌ 25 ന്‌ കൈപ്പുഴയിലാണ്‌ (കോട്ടയം ജില്ല) ജോസ്‌ ലൂക്കോസിന്റെ ജനനം. കൈപ്പുഴ സെ. ജോര്‍ജ്‌ ഹൈസ്‌കൂള്‍, മാന്നാനം കെ. ഇ. കോളേജ്‌, കോട്ടയം സി. എം. എസ്‌. കോളേജ്‌ എന്നീ സ്ഥാപനങ്ങളില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കെമസ്‌ട്രിയില്‍ മാസ്റ്റര്‍ ബിരുദമെടുത്ത്‌ 1992 - ല്‍ ചിക്കാഗോയിലേക്ക്‌ കുടിയേറി. റേഡിയോളജി ടെക്‌നീഷ്യനായി ജോലി ആരംഭിച്ചു. 1994 - ല്‍ മിഷിഗണില്‍ വരികയും ഇപ്പോള്‍ ഡിട്രോയിറ്റ്‌ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അനലെറ്റിക്കല്‍ കെമിസ്റ്റായി ജോലി ചെയ്യുന്നു.

 

കൂടല്ലൂര്‍ തോട്ടത്തില്‍ കുടുംബാംഗമായ ജെസ്സി ലൂക്കോസാണ്‌ ഭാര്യ. മക്കള്‍ ജൂലിയാന്‍, ജാസ്‌മിന്‍, ജോര്‍ഡാന്‍, ജാക്വിലിന്‍. വര്‍ഷങ്ങളായി ഡിട്രോയിറ്റില്‍ മലയാളം സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും, കലാ സാംസ്‌കാരിക പരിപാടികളില്‍ സൗണ്ട്‌ സിസ്റ്റം നല്‍കി മിഷിഗണിലെ മലയാളി സമൂഹത്തിന്‌ വലിയ സേവനം ചെയ്‌തിരുന്ന ജോസ്‌ ലൂക്കോസ്‌ ചെണ്ടമേളത്തില്‍ താല്‍പര്യമുള്ള ഒട്ടുമിക്ക മലയാളി യുവാക്കളേയും ചെണ്ടമേളം പരിശിലിപ്പിച്ചു. പ്രൊഫഷണല്‍ ചെണ്ടമേളങ്ങളില്‍ മാറ്റുരയ്‌ക്കാന്‍ കെല്‍പ്പുള്ള ധാരാളം ചെണ്ടമേള ടീമുകള്‍ വാര്‍ത്തെടുക്കപ്പെടുകയും ചെയ്‌തു. ജോസാശാന്‍ എന്നുമറിയപ്പെടുന്നജോസ്‌ ലൂക്കോസാണ്‌ മിഷിഗണിലെ മലയാളികളുടെ ഇടയില്‍ ചെണ്ടമേളത്തിന്‌ പ്രചാരം നല്‍കിയത്‌. ധാരാളം ശിഷ്യരുള്ള ജോസ്‌ ലൂക്കോസ്‌ പരിശീലനമാരംഭിക്കുമ്പോള്‍ ഗുരുദക്ഷിണ മാത്രം സ്വീകരിച്ച്‌ പിന്നീടങ്ങോട്ട്‌ സൗജന്യമായിട്ടാണ്‌ എല്ലാവരേയും പരിശിലിപ്പിക്കുന്നത്‌. ഇതാണ്‌ ജോസാശാനെ മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തനാക്കുന്നത്‌. പാട്ടും മീന്‍പിടുത്തവുമാണ്‌ അദ്ദേഹത്തിന്റെ പ്രധാന വിനോദങ്ങള്‍. വരുന്ന വര്‍ഷത്തെ പ്രവര്‍ത്തനോദ്‌ഘാടനദിനത്തില്‍ വിശിഷ്‌ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍ അവാര്‍ഡ്‌ദാനം നിര്‍വഹിക്കുന്നതായിരിക്കും. ജെയിസ്‌ കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.