You are Here : Home / USA News

ഹെല്‍ത്ത് കെയര്‍ തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ കുറ്റക്കാരന്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, November 29, 2014 11:14 hrs UTC


                        
ന്യൂയോര്‍ക്ക് . 2005 ഒക്ടോബര്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെയുളള കാലഘട്ടത്തില്‍ തെറ്റായ വിവരങ്ങള്‍ നnല്‍കി മെഡി കെയറില്‍ നിന്നും 19 മില്യണ്‍ തട്ടിപ്പു നടത്തിയ കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ ഡോക്ടര്‍ രാജേഷ് ഡോഷി (59 )കുറ്റക്കാരനെന്നു കോടതി കണ്ടെത്തി.

അടുത്ത മാര്‍ച്ചില്‍ ശിക്ഷ വിധിക്കുമെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഡിവിഷന്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ലസ്ലി ആര്‍ കാഡ് വെല്‍ പറഞ്ഞു. നവംബര്‍ 14നാണു കോടതി രാജേഷ് കുറ്റക്കാരനാണെന്ന് വിധിച്ചത്.

ഹോം ഹെല്‍ത്ത് കെയറിനുവേണ്ടി മെഡികെയര്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിന് രോഗികളെ റഫര്‍ ചെയ്തതുള്‍പ്പെടെ 14 ഗൂഢാലോചനക്കുറ്റങ്ങളാണ് ഡോക്ടറുടെ പേരില്‍ ചാര്‍ജ് ചെയ്തിരിക്കുന്നത്. രാജേഷ് കുറ്റം സമ്മതിച്ചിരുന്ന ഹോം ഹെല്‍ത്ത് സ്ഥാപനങ്ങള്‍ നടത്തി ലക്ഷക്കണക്കിന് ഡോളര്‍ മെഡികെയറിലൂടെ തട്ടിയെടുത്ത കേസുകളില്‍ ഇന്ത്യക്കാരുള്‍പ്പെടെ നിരവധി പേരെ എഫ്സിഐ പിടി കൂടിയിട്ടുണ്ട്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ക്രിമിനല്‍ ഡിവിഷന്‍ ഹോം ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.