You are Here : Home / USA News

വിചാരവേദിയുടെ പുസ്‌തക പ്രസിദ്ധീകരണം

Text Size  

Story Dated: Thursday, November 27, 2014 09:34 hrs UTC

ന്യൂയോര്‍ക്ക്‌: അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന വിചാരവേദിയുടെ ആദ്യകാല സമ്മേളനങ്ങളില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഒരു ആന്തോളജി എന്ന നിലയില്‍ എഴുത്തുകാരുടെ, വിവിധ വിഭാഗത്തില്‍ ( കഥ, കവിത, ലേഖനം, നര്‍മ്മം ......) പെട്ട രചനകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഒരു ഏകീകൃത ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു. അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാരെ വിശ്വവ്യാപകമായി പരിചയപ്പെടുത്താനുള്ള ഉദ്ദേശമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. ആ സംരംഭം പരസ്യപ്പെടുത്തിയതിനെത്തുടര്‍ന്ന്‌ ചില എഴുത്തുകാര്‍ അവരുടെ രചനകള്‍ വിചാരവേദിക്ക്‌ അയച്ചു തന്നിട്ടുണ്ട്‌. ചില കാരണങ്ങളാല്‍ ആ സംരംഭം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എഴുത്തുകാര്‍ നേരത്തെ അയച്ചു തന്ന രചനകള്‍ വിചാരവേദി സൂക്ഷിച്ചു വച്ചിട്ടുണ്ട്‌. വിചാരവേദി പുനരാരംഭിക്കുന്ന ഈ സംരംഭം വിജയകരമാക്കാന്‍ ഏഴുത്തുകാരുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. ഓരോ എഴുത്തുകാരും അവരുടെ ഓരോ?രചനകള്‍?(കഥ, കവിത, ലേഖനം, നര്‍മ്മം മുതലായവ) വിചാരവേദിക്ക്‌ അയച്ചു തരാന്‍ താല്‌പര്യപ്പടുന്നു. തെരഞ്ഞെടുത്ത കൃതികളായിരിക്കും പുസ്‌തകത്തില്‍ പ്രസിദ്ധീകരിക്കുക.? ?

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക

സാംസി കൊടുമണ്‍ 516 270 4301, വാസുദേവ്‌ പുളിക്കല്‍ 516 749 1939.?

 

രചനകള്‍ അയക്കേണ്ട വിലാസം: Samcy Koduman 299 Saville Road Mineola, N. Y. 11501

രചനകള്‍ കപോസ്‌ (ML-TTKarthika)ചെയ്‌ത്‌

samcykodumon@hotmail.com or vasudev.pulickal@gmail.com ലേക്ക്‌ ഈമെയില്‍ ചെയ്യാവുന്നതാണ്‌.

സ്‌നേഹത്തോടെ,

വാസുദേവ്‌ പുളിക്കല്‍, പ്രസിഡന്റ്‌ സാംസി കൊടുമണ്‍, സെക്രടറി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.