You are Here : Home / USA News

കാരിക്കോട്ട് ഉമ്മന്‍ ചെറിയാനെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, November 25, 2014 10:34 hrs UTC


                        
സൌത്ത് ഫ്ലോറിഡ . 57 വര്‍ഷങ്ങളായി സുവിശേഷ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ സജീവമായി സേവനമനുഷ്ഠിക്കുന്ന കാരിക്കോട്ട് ഉമ്മന്‍ ചെറിയാനെ ഫ്ലോറിഡായിലെ ഓര്‍ലാന്റോ ഇന്റര്‍ നാഷണല്‍ സെമിനാരി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

ആലംബഹീനര്‍ക്കും അശരണര്‍ക്കും വേണ്ടി  ജീവിതം ഉഴിഞ്ഞു വച്ച ഈ കത്തൃദാസന്‍െറ നിസ്തൂല സേവനങ്ങളെ മാനിച്ചാണ്  സെമിനാരി ഡോക്ടര്‍ ഓഫ് ഡിവിനിറ്റി നല്‍കി ആദരിച്ചത്. ഇതേ സെമിനാരിയില്‍ നിന്ന് ദൈവ ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം.

മൂന്നാം വയസില്‍ പിതാവിനെ നഷ്ടപ്പെട്ട ഉമ്മന്‍ ചെറിയാന്‍  12 സഹോദരങ്ങള്‍ക്കൊപ്പം തന്നെ വളര്‍ത്തിയ മാതാവിന്‍െറ ജീവിതം മാതൃകയാക്കി 17 -ാം വയസില്‍ ക്രിസ്തീയ വേലയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ചു.

അമേരിക്കന്‍ ഐക്യനാടുകളെ കൂടാതെ ഇന്ത്യ, ചൈന, റഷ്യ, ഫിന്‍ലാന്‍ഡ്, അര്‍ജന്റീനാ തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷ വേലയില്‍ വ്യാപൃതനായി വരുന്നു.

ഏറ്റവും അടുത്ത്  ഇന്ത്യയിലെ ഗുജറാത്ത്, ഉത്തരപ്രദേശ്, പഞ്ചാബ്, ഹരിയാന, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് സുവിശേഷ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.

അഭയ കേന്ദ്രങ്ങള്‍, നിര്‍ദ്ധനരായ പെണ്‍ കുട്ടികള്‍ക്കുളള വിവാഹ സഹായം തുടങ്ങി നിരവധി മേഖലകളില്‍ കൈയൊപ്പു പതിപ്പിച്ച ഇദ്ദേഹം 74-ാം വയസിലും യാത്രകളെ ജീവിത സപര്യയാക്കി മാറ്റുന്നു.

പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിയായ ഡോ. കാരിക്കോട്ട് ഉമ്മന്‍ ചെറിയാന്‍ വളരെ വര്‍ഷങ്ങളായി ഫ്ലോറിഡായില്‍ സ്ഥിര താമസമാക്കി വരുന്നു. ഇപ്പോള്‍ പെംബ്രോക്ക് പൈന്‍സില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്‍െറ ഭാര്യ അച്ചാമ്മ, പ്രവര്‍ത്തനങ്ങളില്‍ വലിയ കൈത്താങ്ങാകുന്നു. മക്കളായ  ഷൈന്‍ ജോസഫും, സോണിയ സനലും കുടുംബമായി ഫ്ലോറിഡായില്‍ താമസിക്കുന്നു.

ഇദ്ദേഹം ഫുള്‍ ഗോസ്പല്‍ ഫെലോഷിപ്പ് ഓഫ് ചര്‍ച്ചസ് ഇന്റര്‍നാഷണല്‍, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫാമിലി കൌണ്‍സിലിംഗ് , അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ക്രിസ്ത്യന്‍ കൌണ്‍സിലേഴ്സ് എന്നീ സംഘടനകളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു.

സ്വന്തമായി വെബ് സൈറ്റും www.kocintl.com

കൂടുതല്‍ വിവരങ്ങള്‍ക്ക് : 954 228 1810

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.