You are Here : Home / USA News

ഹൂസ്റ്റണില്‍ മാര്‍ത്തോമ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, November 20, 2014 12:08 hrs UTC


ഹൂസ്റ്റണ്‍ . മാര്‍ത്തോമ സഭ നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ക്ലെര്‍ജി കോണ്‍ഫറന്‍സിന് തുടക്കമായി. നവംബര്‍ 21 ന് വെളളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിക്കുന്ന ത്രിദിന കോണ്‍ഫറന്‍സ് ബുധനാഴ്ച വൈകുന്നേരം 4.30 ക്ക് ആരാധനയോടുകൂടി ആരംഭിച്ചു.

ട്രിനിറ്റി മാര്‍ത്തോമ ദേവാലയത്തിലാണ് ഈ വര്‍ഷത്തെ വൈദിക കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഭദ്രാസന  അധ്യക്ഷന്‍  ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്കോപ്പായോടൊപ്പം ട്രിനിറ്റി ഇടവക വികാരി കൊച്ചു കോശി എബ്രഹാം, ബേക്ക് ഇടവക വികാരി  അജി വര്‍ഗീസ് എന്നിവര്‍ പ്രാരംഭ ആരാധനയ്ക്കു നേതൃത്വം നnല്‍കി. ഭദ്രാസന സെക്രട്ടറി ബിനോയി ജെ. തോമസ് സ്വാഗതം ആശംസിച്ചു.

തുടര്‍ന്ന് ഭദ്രാസന എപ്പിസ്കോപ്പാ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ’ചര്‍ച്ചിങ് ദി ഡയസ്പോര ആന്റ് മിഷന്‍ എംപവര്‍മെന്റ് എന്ന ചിന്താവിഷയത്തെ ആദാരമാക്കി തിരുമേനി സംസാരിച്ചു.

ദര്‍ശനത്തിന്‍െറ സാക്ഷാത്ക്കാരമാണ് ദൌത്യം, വ്യത്യസ്തകളെ സ്വീകരിപ്പാനുളള വെല്ലുവിളി സഭ ഏറ്റെടുക്കണം എന്ന് തിരുമേനി ഉദ്ബോധിപ്പിച്ചു.

തുടര്‍ന്ന് പ്രധാന ചിന്താവിഷയം അവതരിപ്പിച്ചുകൊണ്ട് ഷിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ ഇടവക വികാരി ഷാജി തോമസ് മുഖ്യ പ്രസംഗം നടത്തി.

പ്രവാസികളുടെ ’ദൈവീകരണവും നിയോഗ ശാക്തികരണവും എന്ന വിഷയത്തെ അധികരിച്ച് കാലിക പ്രസക്തമായ ചിന്തകള്‍ പങ്കിട്ടു നല്കി. ദേശങ്ങളില്‍ നിന്ന് മാറി പോകേണ്ട അവസ്ഥ മാത്രമല്ല, ജീവിതത്തിന്‍െറ അന്യപ്പെടലുകളും പറിച്ചു നടീലും ഒറ്റപ്പെടലുകളുമെല്ലാം പ്രവാസ ജീവിതാനുഭവങ്ങളാണ്. സഭ എല്ലാ കാലഘട്ടത്തിലും  സംഗതമാകേണ്ട സമൂഹമാണ്. എല്ലാ കാലങ്ങളിലും പരിവര്‍ത്തിക്കപ്പെടേണ്ട സമൂഹമാണ്. ദൌത്യം പുതിയ ദര്‍ശനങ്ങളെ പ്രോജ്വലിപ്പിയ്ക്കുന്നതായി തീരണം. ദൌത്യ നിര്‍വഹണത്തിന് ഉപയോഗിക്കുന്നതായ ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അച്ചന്‍ മുഖ്യ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് പഠനം നടന്നു. രാത്രി 9 മണിക്ക് നടന്ന ടാലന്റ് ഈവനിങിന് ബിജു കെ. ജോര്‍ജ് നേതൃത്വം നല്‍കി. വൈദീകരുടെ കലാപരിപാടികള്‍ വ്യത്യസ്തത പുലര്‍ത്തി. മാജിക്  അച്ചന്‍ എന്നറിയപ്പെടുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക വികാരി സജു മാത്യുവിന്‍െറ മാജിക് ഷോ വേറിട്ട അനുഭവം നല്‍കി.

ഇടവക രൂപീകരണത്തിന്‍െറ 40-ാം വര്‍ഷം ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിയ്ക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്് ട്രിനിറ്റി  ഇടവക വികാരി റവ. കൊച്ചു കോശി എബ്രഹാം അറിയിച്ചു.

    Comments

    Cherian Pavoo November 20, 2014 07:07

    In the  Modern age ,we need more Magic Achens!!!


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.