You are Here : Home / USA News

അരിസോണയില്‍ മണ്ഡലപൂജക്ക്‌ ഭക്ത്യോജ്ജലമായ തുടക്കം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 20, 2014 08:52 hrs UTC

 മനു നായര്‍

 

ഫീനിക്‌സ്‌ :നൂറുകണക്കിന്‌ അയ്യപ്പഭക്തരെ സാക്ഷിയാക്കി അരിസോണയില്‍ മണ്ഡലപൂജക്ക്‌ മഹനീയമായ തുടക്കം. നവംബര്‌ 15ന്‌ ഭാരതീയ ഏകത മന്ദിറില്‍ വെച്ചാണ്‌ 41 ദിവസംനീണ്ടുനില്‌കുന്ന മണ്ഡലപൂജക്ക്‌തുടക്കം കുറിച്ചത്‌. വൈകിട്ട്‌ അഞ്ചുമണിക്ക്‌ തുടങ്ങിയ പൂജാദികര്‍മങ്ങളില്‍ അരിസോണയുടെ വിവിധഭാഗങ്ങളിലുള്ള നിരവധി അയ്യപ്പഭക്തര്‍ ഭാഗഭാക്കായി.പൂജയോടനുബന്ധിച്ചു അയ്യപ്പസങ്കല്‍പം, ഗണപതിപൂജ, സംഗീതാര്‍ച്ചന, പതിനെട്ടുപടിപൂജ, ദീപാരാധന, അന്നദാനം എന്നിവനടത്തി. ചെണ്ടമേളത്താലും, മന്ത്രോച്ചാരണങ്ങളാലും, ശരണമന്ത്രങ്ങളാലും മുഖരിതമായ അന്തരീഷത്തില്‍ നടന്ന ദീപാരാധനഭക്തര്‍ക്ക്‌ അനര്‍വചനീയമായ അനുഭവമായി. 41 ദിവസം നീണ്ടുനില്‌ക്കുന്ന ഈ മണ്ഡലകാലദിനങ്ങളില്‍ എല്ലാ ശനിഞായര്‍ ദിവസങ്ങളിലും ഭക്തരുടെ ഭവനങ്ങളില്‍ വച്ച്‌ പൂജയും ഭജനയുംനടക്കും.

 

ഡിസംബര്‍ 20 ശനിയാഴ്‌ച വൈകുന്നേരം അഞ്ചുമണിമുതല്‍ ശ്രീവെങ്കട കൃഷ്‌ണക്ഷേത്രസന്നിധിയില്‍ വെച്ച്‌ നടക്കുന്ന അയ്യപ്പപൂജയ്‌ക്ക്‌ വിപുലമായ ഒരുക്കങ്ങളാണ്‌ നടന്നുകൊണ്ടിരിക്കുന്നതെന്ന്‌ അയ്യപ്പസമാജം അരിസോണയ്‌ക്ക്‌ വേണ്ടി സുരേഷ്‌ നായര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ക്ക്‌: ഡോ.ഹരികുമാര്‍ കളീക്കല്‍ 4803815786 , സുരേഷ്‌ നായര്‍ 623 4551553, രാജേഷ്‌ 6023173082 വേണുഗോപാല്‍ 4802784531 ദിലീപ്‌ പിള്ള 4805167956. മണ്ഡലകാലപൂജാദികളില്‍ പങ്കുചേര്‍ന്ന്‌ പമ്പാവാസനായ ശ്രീധര്‍മശാസ്‌താവിന്റെ ഐശ്വര്യാനുഗ്രഹങ്ങളും മോക്ഷവും നേടാന്‍ ലഭിക്കുന്ന ഈ അത്യപൂര്‍വ്വ അവസരം എല്ലാ അയ്യപ്പവിശ്വാസികളും പ്രയോജനപ്പെടുത്തണമെന്ന്‌ സംഘാടകര്‍ അഭ്യര്‌ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.