You are Here : Home / USA News

ബ്ലസ്‌ ചിക്കാഗോ' ജൂലൈ 26 മുതല്‍, റവ ടിനു ജോര്‍ജ്‌ മുഖ്യ പ്രാസംഗികന്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 23, 2013 02:56 hrs UTC

ചിക്കാഗോ: പ്രസിദ്ധ ടെലിവിഷന്‍ ഇവാഞ്ചലിസ്റ്റും അഭിഷിക്ത ശുശ്രൂഷകനുമായ റവ ടിനു ജോര്‍ജ്‌ മുഖ്യ പ്രാസംഗികനായി ക്രമീകരിച്ചിരിക്കുന്ന `ബ്ലസ്‌ ചിക്കാഗോ' ആത്മീയ സംഗമം ജൂലൈ 26 വെള്ളിയാഴ്‌ച മുതല്‍ 28 ഞായറാഴ്‌ചവരെ ആഡിസണ്‍ പാര്‍ക്ക്‌ ഡിസ്‌ട്രിക്‌ടില്‍ (120 E. Oak St, Addison, IL) നടക്കുമെന്ന്‌ സംഘാടക സമിതിക്കുവേണ്ടി പാസ്റ്റര്‍ ജോര്‍ജ്‌ കെ. സ്റ്റീഫന്‍ അറിയിച്ചു. കൊട്ടാരക്കര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എല്‍ശദായി മിനിസ്‌ട്രിയുടെ സ്ഥാപകനും മുഖ്യ വചനപ്രഘോഷകനുമാണ്‌ റവ ടിനു. വൈകിട്ട്‌ 6.30-ന്‌ സംഗീത ആരാധനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: റവ. വൈ. ജോസഫ്‌ (847 247 8413), രാജന്‍ ഏബ്രഹാം (630 640 2807), കുര്യന്‍ ഫിലിപ്പ്‌ (847 912 5578).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.