You are Here : Home / USA News

ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി സംഘടിപ്പിച്ച കലാപരിപാടികള്‍ ആകര്‍ഷകമായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, July 22, 2013 10:48 hrs UTC

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ പതിനേഴ് ക്രൈസ്തവ ദേവാലയങ്ങള്‍ സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി കലാപരിപാടികള്‍ അവതരണരീതിയിലും, ആസ്വാദത്തിലും പുതുമപകര്‍ന്ന്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സമാഹരിക്കുന്നതിനാണ് ഈ പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചത്. സ്റ്റാഫോര്‍ഡ് ഇമ്മാനുവേല്‍ സെന്‍രറില്‍ ജൂലായ് 13ന് നടന്ന ഉല്‍ഘാടന സമ്മേളനം റവ.ഫാ.എം.ടി. ഫിലിപ്പിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഐ.സി.ഇ.സി.എച്ച്. സെക്രട്ടറി ഷാജി പുളിമൂട്ടില്‍ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് റവ.റോയി.എ. തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി. സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യൂ, സ്ഥാപകാംഗം റവ.ഫാ.പി.റ്റി.മാത്യൂ, റവ.റോയ്. തോമസ്, റവ.കെ.ജെ.സാമുവേല്‍, അജയ് തോമസ്, ജോണ്‍ ചാക്കൊ, ഹന്ന മോറിസ്, തുടങ്ങിയവര്‍ ഭദ്രദീപത്തിന് തിരി തെളിയിച്ചു. തുടര്‍ന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ യെല്‍ദൊ പീറ്റര്‍ ഡോ.മനു ചാക്കൊ, ജയ ജോണി, ശ്രുതി വര്‍ഗ്ഗീസ് എന്നിവരെ സദസ്സിന് പരിചയപ്പെടുത്തി. ഫെര്‍ലി വര്‍ഗീസ് മനോഹരമായ ഗാനാലാപത്തിനുശേഷം കലാപരിപാടികള്‍ ആരംഭിച്ചു. ശൃംഗാരി സ്‌ക്കൂള്‍ ഓഫ് റിഥം, സുനഡാസ് പെര്‍ഫോമിങ്ങ് സെന്റര്‍, വൊഡോഫോണ്‍ ഗ്രൂപ്പ്, സെന്റര്‍ സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് ജെയിംസ് ക്‌നാനായ ചര്‍ച്ച്, അമേരിക്കയില്‍ ജനിച്ച അനുഗ്രഹീത ഗായകന്‍ ജാക്ക് സെമ്പന്‍, കലാഭവന്‍ ഡെന്‍സണ്‍, സെയ്‌റ അലക്‌സ്, ഡോണ ജോസ് എന്നിവര്‍ അവതരിപ്പിച്ച പരിപാടികള്‍ ഒന്നിനോടൊന്ന് മികച്ചതായിരുന്നു. റോഷി സി. മാലാത്ത്, ക്രിസ്റ്റി ഫിലിപ്പ്, ശ്രേയാ വര്‍ഗ്ഗീസ്, മീരാ സഖറിയ, സജു മാത്യൂ, അരുണ്‍ അബ്രഹാം, ദിവ്യ അബ്രഹാം, ഷിബു ജോണ്‍ എന്നിവര്‍ ആലപിച്ചഗാനങ്ങള്‍ സദസ് ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. എബി മാത്യൂ, തോമസ് വൈക്കാട്ടുശ്ശേരിയില്‍, വാവച്ചന്‍ മത്തായി, രാജന്‍ ഡാനിയേല്‍, മോസസ്സ് പണിക്കര്‍, തോമസ് മാത്യൂ എന്നിവരാണ് പരിപാടികള്‍ വിജയിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത്. കെ.കെ.ജോണ്‍ നന്ദി പ്രകാശിപ്പിച്ചു. റവ.കെ.ബി. കുരുവിളയുടെ ആശീര്‍വാദത്തിനുശേഷം കലാപരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.