You are Here : Home / USA News

സരസ്വതി അവാര്‍ഡ് ദാന ചടങ്ങ് 15 ന്

Text Size  

Story Dated: Wednesday, November 12, 2014 11:35 hrs UTC


ന്യൂയോര്‍ക്ക് . നവംബര്‍ 15 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന 17 ാം മത് സരസ്വതി അവാര്‍ഡ് ദാന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് മുഖ്യ നിയമോപദേഷ്ടാവും അപ്പലെറ്റ് അതോറിട്ടിയും പ്രസ് /ഇന്‍ഫര്‍മേഷന്‍ വകുപ്പ് തലവനുമായ ലെയ്വാങ് കാം ങഹ്ടെ മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.

കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്തമേരിക്ക പ്രസിഡന്റും ടാജ് മത്യു, സി.എന്‍.എന്‍. ന്യൂസ് എഡിറ്റര്‍ സവോയ് ആഴത്ത്, അറ്റോര്‍ണി ഡോ. കെ. ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സരസ്വതി അവാര്‍ഡ് ജേതാക്കളെ ആശംസിച്ച്  സംസാരിക്കുന്നതാണ്.

ജോജോ തോമസ്, ഷെര്‍ലി തോമസ്, മഞ്ജു തോമസ് എന്നിവര്‍ നയിക്കുന്ന അവതരണ ഗാനത്തോടെ പൊതുസമ്മേളനവും അവാര്‍ഡ് ദാനവും വൈകിട്ട് 5.30 ന് ആരംഭിക്കും. തുടര്‍ന്ന് ട്രൈസ്റ്റേറ്റ് ഏരിയായിലെ പ്രശസ്ത നൃത്ത വിദ്യാലയങ്ങള്‍ അവതരിപ്പിക്കുന്ന നൃത്തം, ഇന്ത്യന്‍ കലകള്‍ക്ക് പ്രചോദനവും പ്രചാരവും നല്‍കിയ നൃത്ത അധ്യാപകരെ അനുമോദിക്കല്‍ എന്നിവ നടക്കും.

saraswathiawards@gmail.com

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന സരസ്വതി അവാര്‍ഡ് മത്സരങ്ങളുടെ ജഡ്ജിങ് പാനലില്‍ ഉഷ ബാലചന്ദ്രന്‍, ശാലിനി രാജേന്ദ്രന്‍, രമ ബാലചന്ദ്രന്‍, പൂര്‍ണിമ ദേശായി, ജോര്‍ജ് ദേവസ്യ പുത്തൂര്‍, സാലി, മജ്ജു തോമസ് എന്നിവരാണ്. ജീവന്‍ തോമസ്, ജ്യോതി തോമസ് എംസി ആയിരിക്കും.

17 -ാം മത് സരസ്വതി അവാര്‍ഡിന്‍െറ സംഘാടകര്‍ : ജോജോ തോമസ്, മാത്യു സിറിയക്ക്, ഡോ. അശോക് കുമാര്‍, സെബാസ്റ്റ്യന്‍ തോമസ്, മറിയ ഉണ്ണി, ബി. അരവിന്ദാക്ഷന്‍  എന്നിവരാണ്.

ക്യൂന്‍സിലെ ക്ലിനോക്സ് സയന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 17-ാം മത് സരസ്വതി അവാര്‍ഡ് മത്സരത്തിലേക്ക് ഏവര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജോജ് തോമസ് : 516 455 9739

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.