You are Here : Home / USA News

പി.സി. സനല്‍ കുമാറിന്റെയും മുന്‍ മന്ത്രി എം.വി. രാഘവന്റെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി

Text Size  

Story Dated: Tuesday, November 11, 2014 11:08 hrs UTC

ജയപ്രകാശ്‌ നായര്‍

ന്യൂയോര്‍ക്ക്‌: സുപ്രസിദ്ധ ഹാസ്യ സാഹിത്യകാരനും, മുന്‍ കലക്ടറുമായിരുന്ന പി.സി. സനല്‍ കുമാര്‍ ഐ.എ.എസിന്റേയും മുന്‍ മന്ത്രി എം.വി. രാഘവന്റേയും നിര്യാണത്തില്‍ ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. നവംബര്‍ 10 ഞായറാഴ്‌ച്ച വൈകീട്ട്‌ 7 മണിക്ക്‌ സിപ്രിംഗ്‌വാലിയിലെ 13 പെല്‍ഹം അവന്യുവില്‍ വെച്ചു കൂടിയ അനുശോചന യോഗത്തില്‍ പ്രസിഡന്റ്‌ ജെയിംസ്‌ ഇളംപുരയിടത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയപ്രകാശ്‌ നായര്‍ സ്വാഗതം ആശംസിച്ചു. മലയാള ഹാസ്യ സാഹിത്യത്തിന്‌ വളരെയധികം സംഭാവന നല്‍കിയിട്ടുള്ള സനല്‍ കുമാറിന്റെ വേര്‍പാട്‌ ഒരു തീരാനഷ്ടമാണെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ കുരിയാക്കോസ്‌ തരിയന്‍ പറഞ്ഞു. മുന്‍ മന്ത്രി എം. വി. രാഘവന്റെ നിര്യാണം മൂലം ഒരു ധീരനായ നേതാവിനെയാണ്‌ നമുക്ക്‌ നഷ്ടമായത്‌ എന്നും അദ്ദേഹം പറഞ്ഞു.

 

ഇരുവര്‍ക്കും ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട്‌ ഫൊക്കാന എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, അസോസിയേറ്റ്‌ സെക്രട്ടറി ജോസഫ്‌ കുരിയാപ്പുറം, ഫൊക്കാന ഓഡിറ്റര്‍ വര്‍ഗീസ്‌ ഒലഹന്നന്‍, ട്രഷറര്‍ മത്തായി പി ദാസ്‌, പ്രസിഡന്റ്‌ ഇലക്‌റ്റ്‌ ഷാജിമോന്‍ വെട്ടം, ജോയിന്റ്‌ സെക്രട്ടറി അലക്‌സ്‌ എബ്രഹാം, ജോയിന്റ്‌ ട്രഷറര്‍ രാധാകൃഷ്‌ണന്‍ കുഞ്ഞുപിള്ള, ഇന്നസന്റ്‌ ഉലഹന്നാന്‍, ട്രസ്റ്റീ ബോര്‍ഡ്‌ മെമ്പര്‍ തോമസ്‌ നൈനാന്‍ എന്നിവര്‍ സംസാരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.