You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 06, 2014 11:57 hrs UTC

Picture ഷിക്കാഗോ: 2014- 16 വര്‍ഷത്തേക്കുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ പുതിയ ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്‌ത്‌ സ്ഥാനം ഏറ്റെടുത്തു. ബെല്‍വുഡ്‌ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ നിറഞ്ഞുനിന്ന നിരവധി അംഗങ്ങളെ സാക്ഷിനിര്‍ത്തി മുന്‍ പ്രസിഡന്റ്‌ സണ്ണി വള്ളിക്കളം ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണ്‌ പുതിയ ഭാരവാഹികള്‍ സ്ഥാനം ഏറ്റെടുത്തത്‌. നോര്‍ത്ത്‌ അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇന്ന്‌ അംഗബലംകൊണ്ടും, പാരമ്പര്യംകൊണ്ടും, സംഘടനാ പ്രവര്‍ത്തനംകൊണ്ടും മലയാളി സമൂഹത്തില്‍ ഒന്നാമതായി നില്‍ക്കുന്നു. സമൂഹ നന്മയ്‌ക്കായി നിരവധി കര്‍മ്മപരിപാടികള്‍ നടത്തിവരുന്ന അസോസിയേഷന്‍ പ്രവര്‍ത്തനവഴികളില്‍ വേറിട്ടപാത സ്വീകരിച്ചുവരുന്നു. ആദ്യ തലമുറയ്‌ക്ക്‌ പ്രോത്സാഹനം നല്‍കുന്നതോടൊപ്പം പുത്തന്‍ തലമുറയുടെ കഴിവുകള്‍ കണ്ടെത്തി അവരെ നേതൃരംഗത്തേക്ക്‌ കൊണ്ടുവരുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

 

 

സീനിയര്‍ സിറ്റിസണ്‍ ഫോറം, വനിതാ ഫോറം, യൂത്ത്‌ വിംഗ്‌ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും പ്രത്യേകമായി പ്രാധാന്യം നല്‌കിവരുന്നു. 43 വര്‍ഷത്തെ പാരമ്പര്യത്തിലൂടെ സ്വരൂപിച്ച പേരും പെരുമയും നിലനിര്‍ത്തി പുതിയ ആശയങ്ങള്‍ക്ക്‌ രൂപംകൊടുത്ത്‌ കൂടുതല്‍ ഉയരങ്ങളിലേക്കുള്ള ഒരു മുന്നേറ്റമാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തുകൊണ്ട്‌ ടോമി അംബേനാട്ട്‌ പറഞ്ഞു. എല്ലാ വിഭാഗത്തില്‍പ്പെട്ടവരേയും കോര്‍ത്തിണക്കി ഷിക്കാഗോ മലയാളി മലയാളികളുടെ മനസറിഞ്ഞ്‌ പ്രവര്‍ത്തിക്കുന്ന ഒരു മാതൃകാ അസോസിയേഷനായിരിക്കും ഷിക്കാഗോ മലയാളി അസോസിയേഷനെന്ന്‌ ടോമി അവകാശപ്പെട്ടു. കരിയര്‍ സെന്റര്‍, മലയാളി അസോസിയേഷന്‍ ന്യൂസ്‌ ലെറ്റര്‍, ലീഗല്‍ സെല്‍, ജോബ്‌ ഓറിയന്റേഷന്‍ സെന്റര്‍, സെമിനാറുകള്‍ തുടങ്ങി നിരവധി പദ്ധതികള്‍ക്ക്‌ രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നതായും പുതിയ പ്രസിഡന്റ്‌ പറഞ്ഞു. സാമൂഹ്യ-സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകളില്‍ പ്രവര്‍ത്തിച്ച്‌ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്‌ പുതിയ പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളെന്നത്‌ ശ്രദ്ധേയമാണ്‌. താഴെപ്പറയുന്നവരാണ്‌ പുതിയ ഭാരവാഹികള്‍ ടോമി അംബേനാട്ട്‌ (പ്രസിഡന്റ്‌), ജെസ്സി റിന്‍സി (വൈസ്‌ പ്രസിഡന്റ്‌), ബിജി സി. മാണി (ജനറല്‍ സെക്രട്ടറി), ജോസ്‌ സൈമണ്‍ മുണ്ടപ്ലാക്കല്‍ (ട്രഷറര്‍), മോഹന്‍ സെബാസ്റ്റ്യന്‍ (ജോ. സെക്രട്ടറി), ഫിലിപ്പ്‌ പുത്തന്‍പുര (ജോ. ട്രഷറര്‍). ബോര്‍ഡ്‌ മെമ്പര്‍മാര്‍: സ്റ്റാന്‍ലി കളരിക്കമുറിയില്‍, രഞ്‌ജന്‍ ഏബ്രഹാം, ജൂബി വള്ളിക്കളം, സേവ്യര്‍ ഒറവനാകുളത്തില്‍, ജേക്കബ്‌ പുറയംപള്ളില്‍, സന്തോഷ്‌ നായര്‍, ജോണിക്കുട്ടി പിള്ളവീട്ടല്‍, ജിതേഷ്‌ ചുങ്കത്ത്‌, ജോഷി പുത്തൂരാന്‍, ജിമ്മി കണിയാലി, മത്യാസ്‌ പുല്ലാപ്പള്ളില്‍, ഷാബു മാത്യു, തൊമ്മന്‍ പൂഴിക്കുന്നേല്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.