You are Here : Home / USA News

ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം കേരളപ്പിറവി ആഘോഷിക്കുന്നു

Text Size  

Story Dated: Monday, November 03, 2014 09:28 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ സാംസ്‌കാരിക സംഘടനകളുടെ കേന്ദ്ര സംഘടനയായ ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം കേരളത്തിന്റെ അമ്പത്തിയേഴാം ജന്മദിനം (കേരളപ്പിറവി) നവംബര്‍ എട്ടാം തീയതി ഫിലാഡല്‍ഫിയയിലെ റെഡ്‌ലൈന്‍ റോഡിലെ 744 ചൈനീസ്‌ റെസ്റ്റോറന്റില്‍ വെച്ച്‌ വൈകിട്ട്‌ 7 മണിക്ക്‌ സമുചിതമായി ആചരിക്കുന്നു.

ചെയര്‍മാന്‍ സുരേഷ്‌ നായരുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുസമ്മേളനത്തില്‍ പ്രമുഖ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കും. തുടര്‍ന്ന്‌ പ്രശസ്‌ത പിന്നണി ഗായകന്‍ ശബരിനാഥിന്റെ ഗാനമേളയും, മിമിക്രി കലാശില്‍പവും അരങ്ങേറുന്നതാണ്‌.

ആഘോഷങ്ങള്‍ക്കായി വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ അഭ്യുദയകാംക്ഷികളേയും സ്‌നേഹാദവുകളോടെ ചടങ്ങുകളിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.