You are Here : Home / USA News

ഫോമാ 2014-16 ഭരണസമിതി ചുമതലയേറ്റു

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 26, 2014 01:45 hrs UTC

മയാമി: ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അംബ്രല്ല സംഘടനയുടെ 2014-16 ഭരണസമിതി ചുമതലയേറ്റു. ഇതോടൊപ്പം പുതിയ അഡ്വൈസറി കമ്മറ്റിയും നിലവില്‍ വന്നു. ഇന്ന്മയാമി ബെസ്റ്റ് വെസ്‌റ്റേണ്‍ ഹോട്ടല്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ വച്ച് നടന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വച്ചാണ് നിയുക്ത ഭരണസമിതി അധികാരമേല്‍ക്കുന്നതു. പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍,ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ജോയി ആന്റണി വിന്‍സണ്‍ പാല്ത്തിങ്കല്‍ , സ്റ്റാന്‍ ലി വര്‍ ഗ്ഗീസ് ജോഫ്രിന്‍ ജോസ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവും 40 ഓളം കമ്മറ്റി മെംമ്പേഴ്സും ചുമതലയേറ്റു.അഡ്വൈസറി കമ്മറ്റി ചെയര്‍ മാനായി ജോണ്‍ റ്റൈറ്റസ് ചുമതലയേറ്റു.2016 ല്‍ മയാമിയിലായിരിക്കും അടുത്ത ഫോമ കണ്‍ വെന്‍ ഷന്‍ . കഴിഞ്ഞ കണ്‍ വന്ഷന്റെ കണക്കുകളും റിപ്പോര്‍ ട്ടും ജനറല്‍ കൌണസിലില്‍ അവതരിപ്പിച്ചു. നാല്പതിനായിരത്തോളം തുക അധികമായി ചെലവഴിക്കേണ്ടി വന്നതായി മുന്‍ പ്രസിഡന്റ് ജോര്‍ ജ്ജ് മാത്യു പറഞ്ഞു. മുന്‍ കാല കീഴ്വഴ ക്കമനുസരിച്ച് സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഈ പണം മുടക്കുമെന്നും അദ്ദേഹം പറഞ്ഞു.പുതിയ ഭരണ സമിതിയുടെ ആദ്യത്തെ മിറ്റിംഗ് തുടര്‍ ന്ന് നടന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.