You are Here : Home / USA News

ഡൊമിനിക് അച്ചന് സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 24, 2014 10:00 hrs UTC

   

അറ്റ്‌ലാന്റാ: മൂന്നുവര്‍ഷക്കാലമായി ഹോളി ഫാമിലി ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ ഇടവക വികാരിയായി സേവനം അനുഷ്ഠിച്ച ഫാ. ഡൊമിനിക് മഠത്തില്‍കളത്തില്‍ അച്ചന് അറ്റ്‌ലാന്റാ ക്‌നാനായ മക്കള്‍ ഒന്നുചേര്‍ന്ന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി.

ഒക്‌ടോബര്‍ 11-ന് വൈകുന്നേരം ക്‌നാനായ കത്തലിക് അസോസിയേഷന്റെ നേതൃത്വത്തിലും, 12-ന് ഞായറാഴ്ച ദിവ്യബലിക്കുശേഷം ഇടവക ഒന്നടങ്കം അച്ചന്റെ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും, കൈക്കാരന്മാരായ തോമസ് കല്ലിടാന്തിയില്‍, ബേബി ഇല്ലാക്കാട്ടില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ അച്ചന്റെ മുമ്പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസയും, സമൂഹത്തിന്റെ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന് അറ്റ്‌ലാന്റാ സമൂഹം പറയുകയുണ്ടായി.

താമ്പാ ദേവാലയത്തിലെ വികാരിയായി സ്ഥാനമേല്‍ക്കുന്ന ഫാ. ഡൊമിനിക് മഠത്തില്‍കളത്തിലിന് എല്ലാവിധ ആശംസയും നേരുന്നു. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.