You are Here : Home / USA News

മോന്‍സ് ജോസഫ് എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, October 23, 2014 02:19 hrs UTC

ഷിക്കാഗോ: കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും, എം.എല്‍.എയുമായ മോന്‍സ് ജോസഫിന് പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് ഒക്‌ടോബര്‍ 26-ന് ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര അധ്യക്ഷതവഹിക്കും. ഷിക്കാഗോയിലെ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാ ഐക്യജനാധിപത്യ മുന്നണി വിശ്വാസികളോടും വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജനറല്‍ സെക്രട്ടറി സജി പുതൃക്കയില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്ബു കുളങ്ങര (312 718 6337).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.