You are Here : Home / USA News

മിസ്സിസാഗ കേരള അസോ. പെയിന്റിങ് നവംബര്‍ 15ന്

Text Size  

Story Dated: Thursday, October 16, 2014 11:13 hrs UTC


 
 Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: സ്സhഗ്മത്സന്ഥന്റ്രത്ന, മ്പ്യന്ധഗ്ന്വനPadma_chandrakkalaത്സ 16, 2014 16:39 hത്സന്ഥ ണ്ടSസ്സ
        ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala     സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala         
3590891835-ണ്ഡദ്ധന്ഥന്ഥദ്ധ480ന്‍250
മിസ്സിസാഗ. ചാച്ചാജിയുടെ സ്മരണനിറച്ച് മറുനാട്ടിലും കുട്ടികള്‍ക്കായി ചിത്രരചനാ മല്‍സരം. ശിശുദിനാഘോഷത്തോടനുബന്ധിച്ച് മിസ്സിസാഗ കേരള അസോസിയേഷന്‍ കുട്ടികള്‍ക്കായി നടത്തിവരാറുള്ള പെയിന്റിങ് ഇക്കുറി നവംബര്‍ 15ന് (ശനി) നടക്കുമെന്നു പ്രസിഡന്റ് പ്രസാദ് നായര്‍ അറിയിച്ചു. ഈഡന്‍ റോസ് സ്ട്രീറ്റിലുള്ള പബ്ളിക് സ്ക്കൂളില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് നാലുവരെയാണ് മല്‍സരങ്ങള്‍.

ഗ്രേഡ് ഒന്നുവരെ, ഗ്രേഡ് രണ്ടു മുതല്‍ ആറുവരെ, ഗ്രേഡ് ഏഴിനു മുകളില്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മല്‍സരം. ഒാരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനവും പങ്കെടുക്കുന്ന എല്ലാവര്‍ക്കും സാക്ഷ്യപത്രവും ഉപഹാരവും ലഭിക്കും. അഞ്ച് ഡോളറാണ് റജിസ്ട്രേഷന്‍ ഫീസ്. ഒരു മണിക്കൂറാണ് മല്‍സരസമയം. മല്‍സരത്തിനു തൊട്ടുമുമ്പ് വിഷയം നല്‍കും.

വാട്ടര്‍ കളര്‍, ഒായില്‍ പെയിന്റ്, ക്രെയോണ്‍സ്, മാര്‍ക്കര്‍ എന്നിവ ഉപയോഗിക്കാം. ഇതു മല്‍സരാര്‍ഥികള്‍ കൊണ്ടുവരണം . താല്‍പര്യമുള്ളവര്‍ നവംബര്‍ 10ന് മുമ്പ് റജിസ്റ്റര്‍ ചെയ്യണം.
വിലാസം mka@mississaugaKeralaAssociation.com

വിവരങ്ങള്‍ക്ക് പ്രസാദ് നായര്‍ (647-588-1824), മജോ വര്‍ഗീസ്(647-825-65-6959), തോമസ് ചാക്കോ (905-820-6581) തുടങ്ങിയവരുമായി ബന്ധപ്പെടണം. വെബ്സൈറ്റിലും ലഭ്യമാണ് www.mississaugaKeralaAssociation.com


REPORT BY വിന്‍ജോ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.