You are Here : Home / USA News

തരൂരിനെ പുറത്താക്കിയത് അല്‍പത്വം: പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍

Text Size  

Story Dated: Tuesday, October 14, 2014 11:57 hrs UTC


ഡാലസ് . ശശി തരൂരിനെ എഐസിസി വക്താവ് സ്ഥാനത്തു നിന്ന് പുറത്താക്കിയത് കോണ്‍ഗ്രസിന്‍െറ രാഷ്ട്രീയ പാപ്പരത്തമാണെന്ന് പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍ അധ്യക്ഷന്‍ സാമുവല്‍ മത്തായി പറഞ്ഞു. ഡാലസില്‍ പ്രവാസി ഫെഡറേഷന്‍െറ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍മ്മശേഷി കൊണ്ടും നയതന്ത്രകാര്യത്തിലും ശ്രദ്ധാകേന്ദ്രമായ മലയാളിയായ ശശി തരൂര്‍ ഉത്തരേന്ത്യന്‍ ലോബിക്ക് അഭിസമ്മതനായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 'സ്വച്ഛ് ഭാരത് ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയാകാന്‍ വെല്ലുവിളിച്ച പ്രമുഖരില്‍ ഒരാളായിരുന്നു ശശി തരൂര്‍. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലും ഏറെ ആരാധകരുളള ശശി തരൂരിന്‍െറ ഉയര്‍ച്ച അസൂയാവഹമായാണ് ഡല്‍ഹിയിലെ ഉത്തരേന്ത്യന്‍ രാഷ്ട്രീയക്കാര്‍ കാണുന്നത്. രാഷ്ട്രീയക്കാരന്‍െറ കാപട്യമില്ലാതെ സ്വതന്ത്രമായി ചിന്തിക്കുന്ന തരൂരിനെപ്പോലെയുളളവരെ തളയ്ക്കാനുളള നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ ശ്രമം വിജയിച്ചു എന്നു വേണം ഇതിലൂടെ കരുതാന്‍. ഗാന്ധിജി വിഭാവനം ചെയ്ത ആശയത്തെ അനുകൂലിച്ചു എന്ന തെറ്റ് മാത്രമാണ് തരൂരിനെതിരെ എഐസിസി അച്ചടക്ക സമിതിക്ക് ചെലുത്താനുളളത്. തരൂരിനോടു വിശദീകരണം ചോദിക്കാതെ തീരുമാനമെടുത്ത എഐസിസിയുടെ അച്ചടക്ക നടപടിയില്‍ ചെയര്‍മാന്‍ എം. കെ. ആന്റണിയുടെ നിലപാട് ഭാവിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതില്‍ തര്‍ക്കമില്ല.

കേരള രാഷ്ട്രീയത്തില്‍ തരംപോലെ നില്‍ക്കുന്ന കപട രാഷ്ട്രീയക്കാരുടെ മുഖം മൂടിയില്ലാത്ത തരൂരിനെപ്പോലെയുളളവരെ പുകച്ചു ചാടിക്കാനുളളവരുടെ ശ്രമം സംസ്ഥാന കോണ്‍ഗ്രസിന് കെണിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഫിലിപ്പോസ് രാജന്‍, രാജേഷ് പിളള തുടങ്ങിയ ഭാരവാഹികള്‍  പ്രസംഗിച്ചു. കേരളത്തിലെ കൊല്ലം ജില്ലയില്‍ കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തില്‍ പ്രവാസി കോണ്‍ഗ്രസ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ ആദിവാസി കോളനിയില്‍ സഹായം നല്‍കുവാന്‍ ഫെഡറേഷന്‍ തീരുമാനം എടുത്തു.

REPORT BY: തങ്കം ജോണ്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.