You are Here : Home / USA News

പൗരോഹിത്യ സുവര്‍ണ്ണജൂബിലി നിറവില്‍ റവ.ഫാ. പി.റ്റി. തോമസ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 10, 2014 12:31 hrs UTC

ഷിക്കാഗോ: മലങ്കര കാത്തലിക്‌ ഇടവകയുടെ മുന്‍ വികാരിയും മാര്‍ ഈവാനിയോസ്‌ കോളജ്‌ റിട്ടയേര്‍ഡ്‌ പ്രൊഫസറുമായ റവ.ഫാ. പി.റ്റി. തോമസിന്റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം ഒക്‌ടോബര്‍ 12-ന്‌ ഞായറാഴ്‌ച എവന്‍സ്റ്റണിലുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്നു. അമ്പത്‌ വര്‍ഷത്തെ പൗരോഹിത്യജീവിതത്തില്‍ ദൈവം നല്‍കിയ എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിസൂചകമായി ഞായറാഴ്‌ച രാവിലെ 10.30-ന്‌ അമേരിക്കന്‍ മലങ്കര കാത്തലിക്‌ എക്‌സാര്‍ക്കേറ്റ്‌ മെത്രാന്‍ അഭിവന്ദ്യ ഡോ. തോമസ്‌ മാര്‍ യൗസേബിയോസ്‌ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി അര്‍പ്പിക്കുകയും തുടര്‍ന്ന്‌ അഭി. യൗസേബിയോസ്‌ പിതാവിന്റെ അദ്ധ്യക്ഷതയില്‍ അനുമോദന സമ്മേളനം നടത്തപ്പെടുകയും ചെയ്യുന്നു.

 

1958-ല്‍ അമേരിക്കയില്‍ ഉപരിപഠനത്തിനെത്തിയ ഫാ. പി.റ്റി. തോമസ്‌ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഹിസ്റ്ററി ഓഫ്‌ റിലീജിയസ്‌ ആന്‍ഡ്‌ തിയോളജിയിലും, ഇംഗ്ലീഷ്‌ ലിറ്ററേറ്ററിലും ബിരുദാനന്തര ബിരുദവും, ഹിസ്റ്ററി ഓഫ്‌ റിലീജിയസ്‌ ആന്‍ഡ്‌ തിയോളജിയില്‍ ഡോക്‌ടറേറ്റും കരസ്ഥമാക്കി. 1964-ല്‍ വൈദീകനായതിനുശേഷം 1996 വരെ കേരളത്തിലെ വിവിധ ഇടവകകളില്‍ വികാരിയായി സേവനം അനുഷ്‌ഠിക്കുകയും, അതോടൊപ്പം 1971 മുതല്‍ 1987 വരെ മാര്‍ ഈവാനിയോസ്‌ കോളജ്‌ ഇംഗ്ലീഷ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ പ്രൊഫസറായി സേവനം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുണ്ട്‌. 1996 മുതല്‍ 2004 വരെ അമേരിക്കയില്‍ സെന്റ്‌ ഫ്രാന്‍സീസ്‌ ഹോസ്‌പിറ്റല്‍ ബ്ലൂഐലന്റ്‌, സെന്റ്‌ ആന്റണീസ്‌ ഹോസ്‌പിറ്റല്‍ ഷിക്കാഗോ, യൂണിവേഴ്‌സിറ്റി ഓഫ്‌ ഷിക്കാഗോ ഹോസ്‌പിറ്റല്‍ എന്നിവടങ്ങളില്‍ ചാപ്ലെയിനായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. 2004 മുതല്‍ മെമംഫിസ്‌, ടെന്നസി അമേരിക്കന്‍ ലോക്കല്‍ പാരീഷില്‍ സേവനം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.