You are Here : Home / USA News

മാര്‍ത്തോമാ മെത്രാപ്പോലീത്ത ഒക്‌ടോബര്‍ 12-ന്‌ നോര്‍ത്ത്‌ കരോളിനയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, October 10, 2014 12:28 hrs UTC

റാലെ: മലങ്കര മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ നി.വ.ദി. ശ്രീ.ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്ത ഈമാസം 11 മുതല്‍ നോര്‍ത്ത്‌ കരോളിന സന്ദര്‍ശിക്കും. 12-ന്‌ ഞായറാഴ്‌ച രാവിലെ 9.30-ന്‌ റാലിയിലുള്ള 2773 മില്‍ബണി റോഡിലുള്ള ദേവാലയത്തില്‍ തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ്‌. നേരത്തെ തന്നെ ഇടവക ജനങ്ങള്‍ ഭക്തിപൂര്‍വ്വം പള്ളിയങ്കണത്തില്‍ എത്തിച്ചേരുന്നതും ഘോഷയാത്രയായി ബഹുമാനപ്പെട്ട മെത്രാപ്പോലീത്തയെ ദേവാലയത്തിലേക്ക്‌ ആനയിക്കുന്നതുമാണ്‌. നോര്‍ത്ത്‌ കരോളിന മാര്‍ത്തോമാ ഇടവക വികാരി റെനു ജോണ്‍ അച്ചന്റെ മികവുറ്റ നേതൃത്വത്തില്‍ ഇന്ന്‌ വളര്‍ച്ചയുടെ പാതയിലാണ്‌. ഇടവകയ്‌ക്ക്‌ സ്വന്തമായി ഒരു ആരാധനാലയം എന്നത്‌ അനേക വര്‍ഷങ്ങളായുള്ള ഇടവക ജനങ്ങളുടെ സ്വപ്‌നമാണ്‌. നിരവധി പേരുടെ പ്രാര്‍ത്ഥനയുടെ ഫലമായിഒരു ആരാധനാ സമുച്ചയം ഇടവകയ്‌ക്കുവേണ്ടി കണ്ടെത്തുവാന്‍ ഭാരവാഹികള്‍ക്ക്‌ ഇതിനോടകം കഴിഞ്ഞുവെന്നത്‌ ശ്രദ്ധേയമായ കാര്യമാണ്‌. ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനി കുര്‍ബാന അര്‍പ്പിക്കുന്നതും ഈ ദേവാലയത്തില്‍ തന്നെ.

 

 

കുര്‍ബാനയ്‌ക്കുശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഈ ദേവാലയ സമുച്ചയം വാങ്ങിക്കുന്നതിനുവേണ്ടി ആവിഷ്‌കരിച്ചിരിക്കുന്ന ഫണ്ട്‌ പിരിവിന്റെ ഉദ്‌ഘാടനം ബഹു. മെത്രാപ്പോലീത്ത തിരുമേനി നിര്‍വഹിക്കുന്നതും റാഫിള്‍ ടിക്കറ്റ്‌ പ്രകാശനം ചെയ്യുന്നതും ആയിരിക്കും. ഇടവക എല്ലാ സ്‌പോണ്‍സേഴ്‌സിനേയും ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനിയുടെ സാന്നിധ്യത്തില്‍ ആദരിക്കുന്നതാണ്‌. കൂടാതെ ഇടവകയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമയി ചെന്നൈ-ബാംഗ്ലൂര്‍ ഭദ്രാസനത്തില്‍ കൊടുക്കുന്ന 10 തയ്യല്‍മെഷീനുകള്‍ക്കുവേണ്ടിയുള്ള തുക ബഹുമാനപ്പെട്ട മെത്രാപ്പോലീത്ത തിരുമേനിയെ ഏല്‍പിക്കുന്ന ചടങ്ങും നടക്കുന്നതാണ്‌. എല്ലാ ക്രമീകരണങ്ങളും ഭംഗിയായി മുന്നോട്ടു പോകുന്നുവെന്നും നോര്‍ത്ത്‌ കരോളിനയോടു ചേര്‍ന്ന്‌ കിടക്കുന്ന ടെന്നസി, ജോര്‍ജിയ, വെര്‍ജീനിയ, മേരിലാന്റ്‌ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇടവക വികാരി (919 699 3614)യുമായോ, സെക്രട്ടറി വര്‍ഗീസ്‌ ജോണ്‍ (336 509 7555)യുമായോ ബന്ധപ്പെടാവുന്നതാണെന്ന്‌ ഇടവക ട്രസ്റ്റി റെജി ഫിലിപ്പ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.