You are Here : Home / USA News

ശബരി ശരണാശ്രമത്തിന്‌ വൈ.എം.എ സഹായം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, September 30, 2014 02:55 hrs UTC

ന്യൂയോര്‍ക്ക്‌ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ പത്തനംതിട്ട പെരുനാട്‌ കൂനംകരയിലെ ശബരി ശരണാശ്രമത്തിന്‌ ധനസഹായം നല്‍കി. തിരുവോണാഘോഷങ്ങളുടെ ഭാഗമായാണ്‌ അസോസിയേഷന്‍ അനാഥബാലന്മാരെ അധിവസിപ്പിക്കുന്ന ശബരി ശരണാശ്രമത്തിനു സഹായധനം നല്‍കിയത്‌.

 

ശബരിശരണാശ്രമത്തില്‍ നടന്ന ചടങ്ങില്‍ യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍ കണ്‍വീനര്‍ സുരേഷ്‌ നായര്‍ ശബരി ശരണാശ്രമം മാനേ ജിംഗ്‌ ട്രസ്റ്റി എന്‍.ജി രവീന്ദ്രന്‌ തുക കൈമാറി. ബി ഫോര്‍ ബില്‍ഡിംഗ്‌ ചീഫ്‌ എഡിറ്റര്‍ ബാബു കൃഷ്‌ണകല, ആശ്രമ പ്രമുഖ്‌ മധു മുരളീധരന്‍, കെ.കെ അനില്‍കുമാര്‍, ബിജുകുമാര്‍, എന്‍.കെ സുധര്‍മന്‍, ദാസി രമ്യ, സന്തോഷ്‌ കുമാര്‍, തടങ്ങിയവര്‍ പങ്കെടുത്തു. ശബരിമല പാതയോരത്തെ ശബരിശരണാശ്രമത്തിലെ 12 അനാഥ ബാലന്‍മാരെയാണ്‌ ദത്തെടുത്തിരിക്കുന്നത്‌. ശബരിമല തീര്‍ത്ഥാടകര്‍ക്ക്‌ സര്‍വ്വ സമയവും ഇവിടെ അന്നദാനവും നല്‍കിവരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.