You are Here : Home / USA News

പീല്‍ റീജനില്‍ കുട്ടികള്‍ക്ക് മലയാളം ക്ലാസ്

Text Size  

Story Dated: Monday, September 29, 2014 12:25 hrs UTC

മിസ്സിസാഗാ . കാനഡയിലെ പീല്‍ ഡിസ്ട്രിക്റ്റ് സ്കൂള്‍ ബോര്‍ഡ് ഇന്റര്‍നാഷണല്‍ ലാങ്ക്വേജ് പ്രോഗ്രാമിന്‍െറ ഭാഗമായി മലയാളി കുട്ടികള്‍ക്ക് മാതൃഭാഷ പഠിക്കാന്‍ അവസരം. മേവിസ് - വിന്റര്‍ട്ടണ്‍ വേയ്ക്ക് സമീപം റിക്ക് ഹാന്‍സന്‍ പബ്ലിക് സ്കൂളില്‍ ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ 12 വരെയാണ് ക്ലാസ്. റജിസ്ട്രേഷന്‍ ഫീസായ 25 ഡോളര്‍ മാത്രമാണ് ചെലവ്. പീല്‍ സ്കൂള്‍ ബോര്‍ഡിന് കീഴിലുളള വിദ്യാര്‍ഥികള്‍ക്കാണ് മുന്‍ഗണന. സീറ്റ് ഒഴിവനുസരിച്ച് മറ്റ് ബോര്‍ഡുകളിലെ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം നല്‍കും. വിവരങ്ങള്‍ക്ക് :www.peelschools.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.