You are Here : Home / USA News

ഡെല്‍മാ ഓണാഘോഷം അവിസ്‌മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, September 26, 2014 08:17 hrs UTC

ഡെലവെയര്‍: ഡെലവെയര്‍ മലയാളി അസോസിയേഷന്റെ (ഡെല്‍മ) അഞ്ചാമത്‌ ഓണാഘോഷങ്ങള്‍ Hokessen  ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സെപ്‌റ്റംബര്‍ 20-ന്‌ ശനിയാഴ്‌ച അവിസ്‌മരണീയമായി ആഘോഷിച്ചു. ഓണസദ്യയോടെ പരിപാടികള്‍ക്ക്‌ തുടക്കമായി.

പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ ഫോമയുടെ നിയുക്ത ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌ ഓണസന്ദേശം നല്‍കി. കവയിത്രി സോന നായര്‍ ഓണപ്പാട്ട്‌ പാടിയത്‌ പ്രത്യേകതയായി. ഡെല്‍മ പ്രസിഡന്റ്‌ ലോറന്‍സ്‌ അല്‍മേഡ അധ്യക്ഷപ്രസംഗത്തില്‍ എല്ലാവരേയും ആഘോഷപരിപാടികളിലേക്ക്‌ സ്വാഗതം ചെയ്‌തു. ഫിലാഡല്‍ഫിയ, ന്യൂജേഴ്‌സി, ബാള്‍ട്ടിമോര്‍ മേഖലകളില്‍ നിന്നുള്ള സാമൂഹ്യ നേതാക്കള്‍ ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു. കൂട്ടായ്‌മയുടേയും ഐക്യത്തിന്റേയും പ്രതീകമായ ഓണത്തിന്‌ വിവിധ ഭവനങ്ങളില്‍ നിന്നും തയാറിക്കിയ ഇരുപതിലേറെ സ്വാദിഷ്‌ടമായ വിഭവങ്ങള്‍ ഓണസദ്യയെ രുചിഭേദങ്ങളുടെ കലവറയാക്കി.

മുത്തുക്കുട, ശിങ്കാരിമേളം, കാവിടയാട്ടം, മാവേലി എഴുന്നള്ളത്ത്‌, ചെണ്ടമേളം എന്നിവ അണിചേര്‍ന്ന ഘോഷയാത്ര നിറപ്പകിട്ടേകി.ഡെല്‍മാ വനിതകളും കുട്ടികളും ചേര്‍ന്ന്‌ അണിയിച്ചൊരുക്കിയ കലാപരിപാടികള്‍ കാഴ്‌ചയ്‌ക്ക്‌ വിരുന്നായി. അനിയന്‍കുഞ്ഞ്‌ ഫിലാഡല്‍ഫിയ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍ ശ്രദ്ധേയമായി. ഡെല്‍മാ സെക്രട്ടറി നിവേദ രാജന്‍ നന്ദി പറഞ്ഞു. ഓണപ്പരിപാടികള്‍ വന്‍ വിജയമാക്കിത്തീര്‍ത്ത എല്ലാ ഡെലവെയര്‍ മലയാളികളോടും കമ്മിറ്റി അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.
അജിത്‌ ചാണ്ടി അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.