You are Here : Home / USA News

പ്രധാനമന്ത്രിക്ക്‌ സ്വീകരണം: നമോ ബിജെപി ടിക്കറ്റ്‌ വിതരണം ആരംഭിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 22, 2014 08:47 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി അമേരിക്കന്‍ സന്ദര്‍ശനെത്തുന്ന നരേന്ദ്രമോദിക്ക്‌ സ്വീകരണം ഒരുക്കാന്‍ ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഫൗണ്ടേഷന്‍ ന്യൂ യോര്‍കിലെ മാഡിസണ്‍ സ്‌ക്വയറില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ അമേരിക്കയിലെ മലയാളികളായ ഭാരതീയ ജനതാ പാര്‍ട്ടി അനുഭാവികളുടെ ദേശിയ സംഘടന നമോ ബി ജെ പി തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി വരുന്നു. നമോ ബി ജെ പി ക്ക്‌ ലഭിച്ച അഞ്ഞൂറോളം ടിക്കെറ്റുകളുടെ വിതരണം വരും ദിവസങ്ങളില്‍ പൂര്‍ത്തിയാവും.
പ്രധാനമന്ത്രിയുടെ സ്വീകരണത്തിന്‌ പൊതുവേ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ലഭിച്ച അഭൂതപൂര്‍വമായ ആകാംഷ മലയാളീ സമൂഹത്തിലും ഒട്ടും കുറവല്ലാത്ത ചലനങ്ങള്‍ ഉണ്ടാക്കിയിരുന്നു. നമോ ബി ജെ പി യുടെ പ്രവര്‍ത്തകര്‍ പ്രത്യേക ടി ഷര്‍ട്ട്‌ ധരിച്ചു സ്വീകരണ പരിപാടിയില്‍ ഉടനീളം ആവേശം വിതറും. ടിക്കറ്റ്‌ അനുവടിക്കപ്പെട്ടവരെ ഭാരവാഹികള്‍ ബന്ധപ്പെട്ടു വരുന്നു .വിവിധ സ്‌റ്റേറ്റ്‌കളില്‍ നിന്ന്‌ വരുന്നവര്‍ക്ക്‌ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി നമോ ബി ജെ പി ഭാരവാഹികള്‍ ആയ അജിഷും കൃഷ്‌ണരാജും അറിയിച്ചു.

ടിക്കറ്റ്‌ വിതരണം സെപ്‌റ്റംബര്‍ 21 നു താഴെ പറയുന്ന സ്ഥലങ്ങളില്‍ വച്ചു നടത്തപ്പെടും.

ന്യൂയോര്‍ക്ക്‌ റോബര്‍ട്ട്‌ ഡോട്‌സണ്‍ സ്‌കൂള്‍ വെസ്റ്റ്‌ ചെസ്റ്റര്‍

ടേസ്റ്റ്‌ ഓഫ്‌ കൊച്ചിന്‍ റസ്‌റ്റോറന്റ്‌ലോങ്ങ്‌ ഐലണ്ട്‌

സിതാര്‍ പാലസ്‌ ഗ്രൌണ്ട്‌ റോക്ക്‌ ലാന്‍ഡ്‌

ന്യൂ ജേര്‍സി ന്യൂ മില്‍ ഫോര്‍ഡ്‌ ,നോര്‍ത്ത്‌ ബ്രൌണ്‍ സ്വിക്ക്‌

ഒഹായോ നിക്കോള്‍ ഡ്രൈവ്‌ , വെസ്റ്റ്‌ വ്യൂ വില്‍ സിറ്റി

വിര്‍ജിനിയ ഹെരോണ്‍ നെക്ക്‌ ലെയിന്‍ സ്‌റ്റെര്‍ലിംഗ്‌

ടെക്‌സാസ്‌ സണ്‍ കാന്യന്‍ കോര്‍ട്ട്‌ ഷുഗര്‍ ലാന്‍ഡ്‌

കാലിഫോര്‍ണിയ ഡേവിഡ്‌ വേ സെരിട്ടോസ്‌ സിറ്റി

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ദീപക്‌ പിള്ള 510 881 6998, ഹരി ശിവരാമന്‍ 713 480 0397

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.