You are Here : Home / USA News

ട്രാഫിക്ക് ടിക്കറ്റ് ഫൈന്‍ അടയ്ക്കാത്തവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, July 13, 2013 11:06 hrs UTC

ഡാളസ് : ട്രാഫിക്ക് ടിക്കറ്റ് ഫൈന്‍ അടയ്ക്കാന്‍ വീഴ്ച വരുത്തിയവര്‍ക്ക് വാറന്റ് ലഭിച്ചിട്ടും അടയ്ക്കാതിരുന്നാല്‍ അറസ്റ്റ് ചെയ്തു ജയിലിലടക്കുമെന്ന് ഡാളസ് സിറ്റഇ മാര്‍ഷല്‍ ഓഫീസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. വാറന്റ് ലഭിച്ചവരെ തിരഞ്ഞ് പിടിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ജൂലായ് 12 ശനിയാഴ്ച മുതല് ആരംഭിക്കുമെന്ന് ഡാളസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും അറിയിച്ചു. ഡാളസ് മുന്‍സിപ്പല്‍ കോടതിയില്‍ നിന്നും വാറന്റ് ലഭിച്ചവര്‍ ചെസ്റ്റ്‌നട്ട് ഡാളസ് മാര്‍ഷല്‍ ഓഫീസ് സിറ്റി ഡിറ്റന്‍ഷന്‍ സെന്ററില്‍ ഉടനെതന്നെ നിശ്ചയിച്ചിരിക്കുന്ന തുകകള്‍ അടച്ചു രശീതി കൈപറ്റണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ആഴ്ചയില്‍ 7 ദിവസം 24 മണിക്കൂറും ഈ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുമെന്നും ഇവര്‍ അറിയിച്ചു. ട്രാഫിക്ക് ടിക്കറ്റ് ലഭിച്ചിട്ടും പലരും വേണ്ടത്ര ശ്രദ്ധിക്കാത്തത് അറസ്റ്റിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.