You are Here : Home / USA News

സംയുക്ത ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ന്യൂജഴ്സിയില്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 12, 2014 11:20 hrs UTC

   
ലിന്‍ഡന്‍(ന്യൂജഴ്സി). ന്യൂജഴ്സിയിലെ ഓര്‍ത്തഡോക്സ് ഇടവകകളുടെ ആഭിമുഖ്യത്തിലുളള സംയുക്ത കണ്‍വന്‍ഷന്‍ ലിന്‍സന്‍ സെന്റ് മേരീസ് ഇടവകയില്‍ സെപ്റ്റംബര്‍ ആറ് ശനിയാഴ്ച നടന്നു. അമേരിക്കന്‍ പര്യടനം നടത്തുന്ന ഫാ. ജോജി എബ്രഹാം (തിരുവല്ല) ആത്മീയ പ്രഭാഷണം നടത്തി. വിശുദ്ധി, മാനസാന്തരം തുടങ്ങിയ വിഷയങ്ങളിലൂന്നി ഫാ. ജോജി എബ്രഹാം നടത്തിയ പ്രഭാഷണത്തില്‍ വിശുദ്ധ കന്യാകമറിയാമിന്റെ മദ്ധ്യസ്ഥതയുടെ മാഹാത്മ്യത്തെക്കുറിച്ചും  സംസാരിച്ചു.

സന്ധ്യാനമസ്കാരത്തെ തുടര്‍ന്നാണ് പ്രഭാഷണം നടന്നത്. ഫാ. സി. എം. ജോണ്‍ എപ്പിസ്കോപ്പാ, ഫാ. ബാബു കെ. മാത്യു, ഫാ. സണ്ണി ജോസഫ്, ഫാ. ഷിനോജ് തോമസ്, ഫാ. ഷിബു ഡാനിയേല്‍ എന്നീ വികാരിമാരും സന്നിഹിതരായിരുന്നു.

മിഡ്ലാന്‍ഡ് പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ്, ലിന്‍സന്‍ സെന്റ് മേരീസ്, ക്ലിഫ്ടണ്‍ സെന്റ് ഗ്രിഗോറിയോസ്, സോമര്‍ സെന്റ് തോമസ്, നോര്‍ത്ത് പ്ലെയിന്‍ഫീല്‍ഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് എന്നീ ഇടവകളാണ് ന്യുജഴ്സി ഓര്‍ത്തഡോക്സ് കൂട്ടായ്മയിലുളളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.