You are Here : Home / USA News

അമേരിക്കന്‍ മലയാളികള്‍ റോമിലേക്ക്‌

Text Size  

Story Dated: Thursday, September 11, 2014 09:24 hrs UTC

 
ഷിക്കാഗോ: അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍, വാഴ്‌ത്തപ്പെട്ട ചാവറ പിതാവിന്റേയും വാഴ്‌ത്തപ്പെട്ട ഏവുപ്രാസ്യാമ്മയുടേയും വിശുദ്ധപദവി നാമകരണ തീര്‍ത്ഥാടനത്തിനായി 2014 നവംബര്‍ 17-ന്‌ റോമിലേക്ക്‌ പുറപ്പെടുന്നു. 
 
ഷിക്കാഗോയിലെ റോയല്‍ ട്രാവല്‍സിന്റെ നേതൃത്വത്തില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക്‌, ഹൂസ്റ്റണ്‍ എന്നിവടങ്ങളില്‍ നിന്ന്‌ പുറപ്പെടുന്ന സംഘം, എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയില്‍ പരിശുദ്ധ ഫ്രാന്‍സീസ്‌ മാര്‍പാപ്പയുടെ നേതൃത്വത്തിലുള്ള വിശുദ്ധ ബലിയും, നാമകരണ ചടങ്ങും കൂടാതെ പ്രമുഖ നഗരങ്ങളായ വെനീസ്‌, ഫ്‌ളോറന്‍സ്‌, പാദുവ, അസീസ്സി, പിസാ, റോമിലെ ചരിത്രപ്രധാനമുള്ള ദേവാലയങ്ങള്‍ എന്നിവ സന്ദര്‍ശിച്ച്‌ നവംബര്‍ 25-ന്‌ മടങ്ങിയെത്തുന്നു. 
 
2100 ഡോളര്‍ എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ എല്ലാ ഉയര്‍ന്ന താമസ സൗകര്യങ്ങളും, യാത്രാസൗകര്യങ്ങളും വിഭവസമൃദ്ധമായ ഭക്ഷണ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയാണ്‌ ഈ പുണ്യയാത്ര സംഘടിപ്പിച്ചിരിക്കുന്നത്‌. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോസ്‌ കൊരട്ടിയില്‍ (773 456 4564), ഇമെയില്‍: joseroyaltravel@gmail.com
 
ഷീല മോന്‍സ്‌ മുരിക്കന്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.