Sന്ധഗ്നത്സത്ന .ന്റന്ധനPadma_chandrakkala: Sഗ്മnന്റ്രത്ന, ക്കഗ്മദ്ദഗ്മന്ഥന്ധ 31, 2014 15:33 hത്സന്ഥ ണ്ടSസ്സ
ഞ്ചന്റ്യനPadma_chandrakkala്വഗ്നഗ്നk Shന്റത്സനPadma_chandrakkala സ്സന്ദദ്ധന്ധന്ധനPadma_chandrakkalaത്സ Shന്റത്സനPadma_chandrakkala
3586931326-്വത്ഥണ്മന്ഥന്ദനPadma_chandrakkalaനPadma_chandrakkalakന്റത്സന്റnന്റണ്ഡ-ണ്മദ്ധ്യ1480ന്250
1 ഗ്നക്ഷ 6
മ്മനPadma_chandrakkalaറ്റന്ധ
ന്യൂയോര്‍ക്ക്. സെപ്തംബര്‍ 28 നു ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിയുടെ വിജയത്തിനായി ഓവര്‍സീസ് ഫ്രണ്ട ് ഓഫ് ബി ജെ പിയുടെ ആഭിമുഖ്യത്തില്‍ അമേരിക്കയിലെ സുപ്രധാന നഗരങ്ങളില്‍ വിവിധ സാമൂഹിക നേതാക്കള്‍ക്ക് മാര്‍ഗ്ഗനിദ്ദേശങ്ങള്‍ നല്കുന്നതിലേക്കായി ബി ജെ പി യുടെ ഓവര്‍സീസ് അഫയേഴ്സിന്റെ ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ വിജയ ജോളിയും, കേണല്‍ രാജ്യവര്‍ധന്‍ സിംഗ് റാതോറും അമേരിക്കയിലെ പ്രധാന നഗരങ്ങളില്‍ പന്ത്രണ്ടു ദിവസത്തെ സന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തുവരികയാണ് . കഴിഞ്ഞ ആഗസ്ത് 25 നു ന്യൂയോര്‍ക്കിലും 26 നു ന്യൂജേഴ്സിയിലും മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം നൂറു കണക്കിന് കമ്മ്യൂണിറ്റി നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയിരുന്നു.
ഓവര്‍സീസ് ഫ്രണ്ട ് ഓഫ് ബിജെപിയുടെ ന്യൂയോര്‍ക്ക് വിഭാഗം യൂത്ത് വിംഗ് കോര്‍ഡിനേറ്റര്‍ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ വിജയ ജോളിയും കേണല്‍ രാജ്യവര്‍ധന്‍ റാതോറും നയിക്കുന്ന മീറ്റ് ആന്‍ഡ് ഗ്രീറ്റ് പ്രോഗ്രാം യോങ്കേഴ്സിലെ മുബൈ സ്പിസേസില് ഓഗസ്റ്റ് 25 വൈകിട്ട് 6:30 നടത്തി.
വിവിധ കമ്മ്യുണിറ്റികളെ പ്രതിനിധീകരിച്ച് നേതാക്കന്മാര് ഈ പരിപാടിയില്‍ പങ്കെടുത്തു. ഓവര്‍സീസ് ഫ്രണ്ട ് ഓഫ് ബി ജെ പി പ്രസിഡന്റ് ചന്ദ്രകാന്ത് പട്ടേല്‍, വിജയ ജോളി, രാജസ്ഥാനില്‍ നിന്നുള്ള യുവ എം പി യും മുന്‍ ഒളിമ്പ്യനുമായ കേണല്‍ രാജ്യവര്‍ധന്‍ സിംഗ് റാതോര്‍, നാരായണ്‍ കടാറിയ, ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ ഭദ്രദീപം കൊളുത്തി വന്ദേമാതര ആലപനത്തോടുകൂടി പരിപാടിക്ക് തുടക്കം കുറിച്ചു. ശിവദാസന്‍ നായര്‍ എല്ലാവരെയും സ്വാഗതം ചെയ്തു തുടര്‍ന്ന് ചന്ദ്രകാന്ത് പട്ടേല്‍, വളരെ ചുരുങ്ങിയ സമയത്തില്‍ ഇത്ര വിപുലമായ ഒരു പ്രോഗ്രാം ചെയîാന് കഴിഞ്ഞതില്‍ ന്യൂയോര്‍ക്ക് യുവ ടീമിനെ ശ്ലാഘിച്ചു.
കേണല്‍ രാജ്യവര്‍ധന്‍ ഇന്ത്യയുടെ ശക്തി സെപ്റ്റംബര്‍ 28 നു നടക്കുന്ന പൊതുപരിപാടിയില്‍ കൂടി ലോകത്തെ അറിയിക്കണമെന്ന് ആഹ്വാനം ചെയ്തു.
ന്യൂയോര്‍ക്കില്‍ നിന്നും എത്തിയ നേതാക്കളില്‍ നാരായണ്‍ കടരിയ, അരിഷ് സഹാനി (ഐ.എ.ഐ.ഫ് ദേവന് ശര്്മ (ആര്യ സമാജ്) ഡോ വിമല ഭട്ട് (ഇന്ത്യ സെന്റര്‍) ദിവ്യാംഗ് ദവെ, കിഷോര്‍ അദ്വാനി (ബിസിനസ് കമ്മ്യൂണിറ്റി) മാധവന് നായര്‍ (നാമം) സുനില്‍ നായര്‍ (എന്‍.എസ്.എസ്.ഒ.എന്‍.എ ), ജഗദീഷ് മിസ്ത്രി (ഐ.എ.സിഎ.ഡബ്ല്യു), ഗോപിനാഥ കുറുപ്പ് (അയîപ്പ സേവ സംഘം), തോമസ് കൊഴുവല്ലൂര്‍, കുഞ്ഞുമോന് (യോങ്കേഴ്സ് മലയാളി അസ്സോസ്സിയേഷന്‍), ഇട്ടന്‍ ജോര്‍ജ്, ജ്യോതിന് താക്കര്‍ (ഹിന്ദു ടെമ്പിള്‍), ഡോ ഭാവന പാഹ്വ ഐ.സി.എന്‍.എ), അതുപോലെ ഹിന്ദു സ്വയം സേവക് സംഘത്തിന്റെ കാര്യകര്‍ത്താക്കളും ഉള്‍പ്പെടുന്നു. ന്യൂജഴ്സിയില്‍ നിന്നുള്ള ഓവര്‍സീസ് ഫ്രണ്ട ്സ് ഓഫ് ബി ജെ പിയുടെ ഭാരവാഹികള്‍ എല്ലാ വിധ സഹായങ്ങളും ചെയ്തു.
വിനയ് സാവന്ത് എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി, ഡോ ജയശ്രീ നായര്‍ പരിപാടി ആങ്കര്‍ ചെയ്തു. മുംബൈ സ്പൈസസ് വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കിയത്തിനു പുറമേ ഈ പരിപാടി നടത്തുന്നതിനു എല്ലാ സഹായസഹകരണവും ചെയ്തു. 26 നു ന്യൂജേഴ്സിയില്‍ ബി ജെ പി യുവയുടെ നേതൃത്വത്തില്‍ അല്ബെര്റ്റ് പാലസില്‍ മീറ്റ് ആന്‍ഡ് ഗ്രീറ്റ് പരിപാടിയും വന്‍വിജയമായിരുന്നു.
Comments