ജോസഫ് ഇടിക്കുള
ന്യൂജേഴ്സി: കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി(കാന്‍ജ്) വാര്‍ഷിക പിക്നിക് നടത്തി.
അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന ആയ കേരള അസോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ്) വാര്‍ഷിക പിക്നിക് ന്യൂ ജേഴ്സി മണ്‍റോയിലുള്ള തോംസണ്‍ പാര്‍ക്കില്‍ ആഗസ്റ്റ് 23 ന് നടത്തി. പ്രസിഡന്റ് ജെ. പണിക്കരുടെയും മുന്‍ പ്രസിഡന്റ് ജിബി തോമസിന്റെയും നേതൃത്വത്തില്‍ അനില്‍ പുത്തന്‍ചിറ സെക്രട്ടറി ആയുള്ള കമ്മിറ്റി വന്‍ ഒരുക്കങ്ങളാണ് നടത്തിയത്, വൈസ് പ്രസിഡന്റ് ആനി ജോര്‍ജ് ആയിരുന്നു പിക്നിക് കണ്‍വീനര്‍
200 ലധികം മലയാളികള്‍ പങ്കെടുത്ത പരിപാടിയില്‍ വോളീ ബോള്‍, വടം വലി തുടങ്ങിയ അനേകം കായിക ഇനങ്ങള്‍ അരങ്ങേറി. ജയന് എം ജോസഫ്, രാജേഷ് എന്നിവര്‍ക്ക് ആയിരുന്നു കായിക ഇനങ്ങളുടെ ചുമതല
എ.എല്‍.എസ് അസോസിയേഷനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം നടത്തിയ ചാരിറ്റി പ്രോഗ്രാം ആയ ഐസ് ബക്കറ്റ് ചലഞ്ചില്‍ ഉണ്ടായ അഭൂതപൂര്‍വമായ പ്രതികരണം കാന്ജിനു സമൂഹത്തോട് എന്നുമുള്ള പ്രതിപത്തി വിളിച്ചോതുന്നതായിരുന്നു,അതിനു നേതൃത്വം വഹിച്ച ജെസ്സിക പുരക്കല്‍, നന്ദിനി മേനോന്, ജോസഫ് ഇടിക്കുള എന്നിവരെ കാന്‍ജ് പ്രത്യേകം അഭിനന്ദിച്ചു,
കാന്‍ജ് എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഓണം ഇത്തവണയും പൂര്‍വ്വാധികം ഭംഗി ആയി കൊണ്ടാടാന്‍ കമ്മിറ്റി തീരുമാനിച്ചു,
ഓണം പ്രോഗ്രാം കണ്‍വീനര്‍ സ്വപ്ന രാജേഷ്, ഹരികുമാര്‍ രാജന്, മാലിനി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പിക്നിക് വേളയില്‍ നടത്തപ്പെട്ട ഓണം പ്രോഗ്രാം കിക്ക് ഓഫ് ചടങ്ങില്‍ ദിലീപ് വര്‍ഗീസ്, തോമസ് മൊട്ടക്കല്‍ തുടങ്ങിയ അനേകം പ്രമുഖര്‍ പ്രസിഡന്റ് ജെ പണിക്കരുടെ കൈയില്‍ നിന്നും ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.
ജെയിംസ്ജോര്‍ജ്, സോബിന്‍ ചാക്കോ,ദീപ്തി നായര്‍ അബ്ദുള്ള സൈദ്എന്നിവര് പിക്നിക് നടത്തിപ്പിന്റെ വിജയത്തിനായുള്ള വിവിധ കമ്മിറ്റികളില്‍ നേതൃത്വം വഹിച്ചു,
ഒരിക്കല്‍ കൂടി പൊതുജന പങ്കാളിത്തമുള്ള ഒരു നല്ല പിക്നിക് നടത്തുവാന്‍ കഴിഞ്ഞ സന്തോഷത്തില്‍ പിക്നിക് കണ്‍വീനര്‍ ആനീ ജോര്‍ജ് എല്ലാവര്ക്കും നന്ദി പറഞ്ഞു
ജോസഫ് ഇടിക്കുള
Comments