You are Here : Home / USA News

ഡെലവെയര്‍ വാലി സെന്റ് ജോണ്‍സില്‍ വി. യോഹന്നാന്‍ മാംദാനായുടെ പെരുനാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Saturday, August 23, 2014 12:28 hrs UTC


ഫിലഡല്‍ഫിയ . ഡെലവെയര്‍ വാലി സെന്റ് ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ യോഹന്നാന്‍ മാംദാനയുടെ ഓര്‍മ്മപ്പെരുനാള്‍ ഓഗസ്റ്റ് 29, 30, 31 (വെളളി, ശനി, ഞായര്‍) തീയതികളായി കൊണ്ടാടപ്പെടുന്നു. ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

വെളളിയാഴ്ചയും ശനിയാഴ്ച്ചയും വൈകുന്നേരം 6 മണിക്ക് നമസ്കാരം തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടക്കും. ഞായറാഴ്ച രാവിലെ 8.30 ന് നമസ്കാരവും വി. കുര്‍ബാനയും ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവയും ഉണ്ടായിരിക്കും.

വിശുദ്ധന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിച്ച് അനുഗ്രഹം നേടുവാന്‍ ഇടവക വികാരിയും ഭാരവാഹികളും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക് :
വികാരി ഫാ. സിബി വര്‍ഗീസ് : 267 401 3732
തോമസ് പി. തൊമ്മന്‍ (ട്രസ്റ്റി : 267 250 99
നൈനാന്‍ പൂവത്തൂര്‍ (സെക്രട്ടറി) : 610 931 3593

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.