You are Here : Home / USA News

ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങള്‍ സപ്‌തംബര്‍ ഇരുപത്തി ഏഴിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, August 22, 2014 02:28 hrs UTC

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ മൊര്‍ഗാന്‍ വില്ലയിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വിവിധ മലയാളി ഹിന്ദു സംഘടനകളുടെ ആഭിമുഖ്യത്തില്‍ സപ്‌റ്റംബര്‍ ഇരുപത്തി ഏഴിന്‌ ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുന്നു. നൂറോളം ബാലികാ ബാലന്മാരെ ഉണ്ണിക്കണ്ണന്റേയും ഗോപികമാരുടേയും മറ്റു പുരാണ കഥാപാത്രങ്ങളെയും വേഷത്തില്‍ അണിനിരത്തി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ വര്‍ണശബളമായ ശോഭായാത്രയും അതിനുശേഷം പ്രത്യേക ഭജനയും നൃത്ത നാടകവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.താലപ്പൊലിയേന്തിയ വനിതകളും കാവി വസ്‌ത്രമണിഞ്ഞെത്തുന്ന പുരുഷന്മാരും ചടങ്ങുകളെ വര്‍ണ്ണാഭമാക്കും .

 

ശൈശവം മുതല്‍ ഉറഞ്ഞാടിത്തുടങ്ങുന്ന എല്ലാ ഭീഷണികളേയും മന്ദസ്‌മിതംകൊണ്ട്‌ തരണം ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ മനുഷ്യരാശിയെ പഠിപ്പിച്ച ശ്രീകൃഷ്‌ണ ഭഗവാന്റെ അപദാനങ്ങള്‍ വാഴ്‌ത്തിപ്പാടുന്ന ശ്രുതിമധുരമായ ഭജനയും, പ്രമുഖരായ കലാകാരന്മാര്‍ പങ്കെടുക്കുന്ന ചെണ്ടമേളവും വിശ്വാസികള്‍ക്ക്‌ നവ്യാനുഭവമാകും . കുസൃതികളും കൂട്ടുകൂടലും സന്തോഷവും കൊണ്ട്‌ മനുഷ്യജീവിതം സമ്പൂര്‍ണ്ണമാക്കുക എന്ന പാഠം ജീവിതത്തിലൂടെ ഉദാഹരിച്ച ഭഗവാന്റെ ജന്മദിനം ഇത്ര വിപുലമായി അമേരിക്കയില്‍ ആഘോഷിക്കാന്‍ സാധിക്കുന്നത്‌ പുണ്യമായി കരുതപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക: http://www.mahashobhaytara.org/ രഞ്‌ജിത്ത്‌ നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.