You are Here : Home / USA News

ശങ്കരത്തില്‍ (ശങ്കരപുരി, ചന്ദ്രത്തില്‍) കുടുംബ സംഗമം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, August 06, 2014 09:01 hrs UTC



ഫിലാഡല്‍ഫിയ: അമേരിക്കയിലും, കാനഡായിലുമായി താമസിക്കുന്ന ശങ്കരത്തില്‍ (ശങ്കരപുരി, ചന്ദ്രത്തില്‍) കുടുംബാംഗങ്ങളുടെ ഈ വര്‍ഷത്തെ ഏകദിനസമ്മേളനം ഫിലഡെല്‍ഫിയാ അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (10197 Northeast Avenue, Philadelphia, PA 19116) വച്ച് 2014 ഓഗസ്റ്റ് 23­-ന് ശനിയാഴ്ച രാവിലെ ഒന്‍പതു മണിയ്ക്ക് കുടുംബയോഗ പ്രസിഡന്റ് വെരി. റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായുടെ അദ്ധ്യക്ഷതയില്‍ കൂടുന്നതാണ്.

അമേരിക്കയില്‍ താമസിക്കുന്ന കുടുംബാംഗ വൈദികരായ റവ.ഫാ. ഡോ. സി.കെ. രാജന്‍ (ന്യൂയോര്‍ക്ക്), റവ.ഫാ.ഡോ. വര്‍ഗീസ് ദാനിയേല്‍ (കണക്ടിക്കട്ട്), റവ.ഫാ. കെ.കെ. ജോണ്‍ (ഫിലാഡല്‍ഫിയ), റവ.ഫാ. ഫിലിപ്പ് ജി. ശങ്കരത്തില്‍ (ഡിട്രോയിറ്റ്), റവ. ഡീക്കന്‍ ജോണ്‍ ശങ്കരത്തില്‍ (ഡിട്രോയിറ്റ്), റവ ബിനുഏബ്രഹാം എന്നിവരുള്‍പ്പടെ നിരവധി പേര്‍ കുടുംബ സംഗമത്തില്‍ സംബന്ധിക്കുന്നതാണ്.

ജൂലൈ 29 ചൊവ്വാഴ്ച ഫിലഡെല്‍ഫിയായില്‍ യോഹന്നാന്‍ ശങ്കരത്തിലിന്റെ വസതിയില്‍ വച്ചു പ്രസിഡന്റ് വെരി. റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍പ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയില്‍ കൂടിയ കമ്മറ്റി മീറ്റിംഗില്‍, ഓഗസ്റ്റ് 23-ന് കൂടുന്ന സമ്മേളനത്തിന്റെ വിശദമായ പരിപാടികള്‍ ചര്‍ച്ച ചെയ്തു.
കുടുംബത്തില്‍ ധനസഹായം അര്‍ഹിക്കുന്ന കുറച്ചു പേരെ സഹായിക്കുവാനും കുടുംബാംഗങ്ങളായ 70 വയസ്സിനു മുകളിലുള്ളവരെയും മറ്റും ആദരിക്കുവാനും തീരുമാനിച്ചു.

മാര്‍ത്തോമ്മാ ശ്ലീഹാ മുതലുള്ള ശങ്കരപുരികുടുംബചരിത്രം,പിതാമഹന്മാരുടെ ജീവിതം, ക്രിസ്തീയ വിശ്വാസം, എന്നീ വിഷയങ്ങളും ചര്‍ച്ചചെയ്യുന്നതാണ്. വിവിധ ശാഖകളിലും വിവിധ സ്ഥലങ്ങളിലുമായി താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് കുടുംബ ഐക്യം മെച്ചപ്പെടുത്തുന്നതിനും, അമേരിക്കയിലെ കുടുംബാംഗങ്ങളായ പുതിയ തലമുറയ്ക്ക് പരസ്പരം പരിചയപ്പെടുന്നതിനും ഈ സ്‌നേഹസംഗമം പ്രയോജനപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടും കുടുംബാംഗങ്ങള്‍ ഏവരെയും ഈ കുടുംബ സൗഹൃദ സംഗമത്തിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു. വിദൂര സ്ഥലങ്ങളില്‍ നിന്നും എത്തിച്ചേരുന്നവര്‍ക്ക് താമസ സൗകര്യങ്ങള്‍ ക്രമീകരിക്കണമെങ്കില്‍ സെക്രട്ടറിയെ അറിയിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസിഡന്റ് വെരി റവ.ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ (516) 746-5086 ® (516) 850-9213 © revyohannan@gmail.com.
സെക്രട്ടറി സജീവ് ശങ്കരത്തില്‍ (267) 767-4275 (215) 698-2238, Sankarathil@yahoo.com.
ട്രഷറര്‍ രാജു ശങ്കരത്തില്‍ (215) 681-9852, sankarathilstudio@yahoo.com
യോഹന്നാന്‍ ശങ്കരത്തില്‍ (215) 322­8222 4sankarathil@gmail.com
ബോബി ശങ്കരത്തില്‍: (267) 688­7711.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.