You are Here : Home / USA News

മാഞ്ഞൂര്‍ സംഗമം അവിസ്‌മരണീയമായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 04, 2014 08:16 hrs UTC



ഷിക്കാഗോ: കോട്ടയം ജില്ലയിലെ, മാഞ്ഞൂര്‍, കുറുമുള്ളൂര്‍,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയിലെ ഷിക്കാഗോ പ്രാന്ത പ്രദേശങ്ങളില്‍ കുടിയേറി താമസിക്കുന്ന പ്രവാസികളുടെയും കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന്‌ വിവാഹം കഴിക്കപ്പെട്ടവരുടെയും ആയ മാഞ്ഞൂര്‍ സംഗമം വിജയകരമായി നടത്തപ്പെട്ടു.

ഓഗസ്റ്റ്‌ രണ്ടാം തീയതി സ്‌കോക്കിയിലുള്ള ഡൊണാള്‍ഡ്‌ ലയണ്‍ പാര്‍ക്കില്‍ വെച്ച്‌ രാവിലെ പത്തരയോടു കൂടി പരിപാടികള്‍ ആരംഭിച്ചു. മൊറ്‌ടോണ്‍ ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ച ര്‍ച്ചിലെ അസിസ്റ്റന്റ്‌ വികാരിയും,മാഞ്ഞൂര്‍ സ്വദേശിയും ആയ ഫാ.സിജു മുടകകോടിയില്‍ പിക്‌നിക്ക്‌ ഉദ്‌ഘാടനം ചെയ്‌തു. ജെയിംസ്‌ കട്ടപ്പുറം ആശംസയും പറഞ്ഞു. അനുഗ്രഹതീയമായ കാലാവസ്ഥയും,രുചികരമായ ഭക്ഷണവും പിക്‌നിക്കിന്റെ ആവേശം കൂട്ടി. പ്രായം തിരിച്ചുള്ള ഓട്ടം,നടത്തം,വോളി ബോള്‍ ടൂര്‍ണമെന്റ്‌,കസേര കളി, കാന്‌ ഡി പിക്കിംഗ്‌ തുടങ്ങിയ വിവിധ കായിക മത്സരങ്ങള്‍ നടന്നു. നൂറു കണക്കിന്‌ ആള്‍ക്കാര്‍ പിക്‌നിക്കി ല്‍ സംബന്ധിച്ചു.

പരിപാടികളുടെ വിജയത്തിനായി സിറിള്‍ കട്ടപ്പുറം, സാബു കട്ടപ്പുറം, ജോബ്‌ മാക്കീല്‍, ഹരിദാസ്‌ കോതനല്ലൂര്‍, ഷാജി പഴുപ്പറമ്പില്‍, ലൂക്ക്‌ കല്ലിടിക്കില്‍ തുടങ്ങിയവര്‍ പ്രവര്‌ത്തിച്ചു. അടുത്ത വര്‌ഷത്തെ ഭാരവാഹികളായി സയിമണ്‍ കട്ടപ്പുറം, തോമസ്‌ അയിക്കരപറമ്പി ല്‍ തുടങ്ങിയവരെ യോഗം തിരഞ്ഞെടുത്തു. സിറില്‍ കട്ടപ്പുറം പിക്‌നിക്കില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു. രാത്രി എട്ടു മണിയോട്‌ കൂടി ഈ വര്‍ഷത്തെ മാഞ്ഞൂര്‍ സംഗമത്തിന്റെ തിരശീല വീണു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.