You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014-ലെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 02, 2014 11:55 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2014-ലെ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 2014-ല്‍ ഹൈസ്കൂള്‍ പാസാകുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. അപേക്ഷകരുടെ മാതാപിതാക്കള്‍ 2014 ജനുവരി 31-ന് മുമ്പെങ്കിലും മലയാളി അസോസിയേഷന്റെ അംഗങ്ങളായിരിക്കണം. 2014-ല്‍ ഹൈസ്കൂള്‍ പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികള്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അപേക്ഷകള്‍ താഴെപ്പറയുന്ന പ്രകാരത്തില്‍ അയയ്ക്കുക. പേര്, വിലാസം, ഫോണ്‍നമ്പര്‍, മാതാപിതാക്കളുടെ പേരുകള്‍, പഠിച്ച സ്കൂളിന്റെ പേര്, ഹൈസ്കൂള്‍ ഗ്രാജ്വേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ഹൈസ്കൂള്‍ ട്രാന്‍സ്ക്രിപ്റ്റ്, എസ്.എ.ടി, എ.സി.ടി ടെസ്റ്റുകളുടെ കോപ്പികള്‍, മെരിറ്റ് സ്‌കോളര്‍ഷിപ്പിന്റേയും മറ്റ് ഇതര അവാര്‍ഡുകളുടേയും റിക്കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കണം.

 

അപേക്ഷകള്‍ സെപ്റ്റംബര്‍ ഒന്നാം തീയതിക്കുമുമ്പായി കിട്ടത്തക്കവണ്ണം Prof. K.S. Antony, 11345 Highland Drive, Plainfield, IL 60658 എന്ന വിലാസത്തില്‍ അയയ്ക്കണം. മലയാളി അസോസിയേഷന്റെ സെപ്റ്റംബര്‍ ആറാംതീയതി നടക്കുന്ന ഓണാഘോഷത്തില്‍ വെച്ച് സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് നല്‍കുന്നതാണ്. ഈ സ്‌കോളര്‍ഷിപ്പ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ഔസേഫ് തോമസ് വടക്കുംചേരി സി.പി.എ ആണ്. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന ഈ സംരംഭത്തില്‍ നിങ്ങളുടെ ഏവരേയും സഹകരണം പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.