You are Here : Home / USA News

ഷട്ടില്‍ ടൂര്‍ണമെന്റിന്‌ ഇനി ആഴ്‌ചകള്‍ മാത്രം

Text Size  

Story Dated: Monday, July 28, 2014 06:36 hrs UTC



ന്യൂജേഴ്‌സി: ഒരുമയും മതസൗഹാര്‍ദ്ദവും ഒന്നിച്ചുകൊണ്ടു പോകുന്നതില്‍ എപ്പോഴും `ഒരുപണതൂക്കം' മുന്നില്‍ നില്‍ക്കുന്ന ന്യൂജേഴ്‌സി സെന്റ്‌ ബസേലിയോസ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി, കായിക പ്രേമികളുടെ ഉള്ളില്‍ കുളിര്‍മഴയായി പെയ്‌തിറങ്ങാന്‍ ഷട്ടില്‍ ടൂര്‍ണമെന്റ്‌ നടത്തുന്നു. തിങ്ങിനിറഞ്ഞ സഭാംഗങ്ങളെ സാക്ഷിയാക്കി, കായികമേളയുടെ ഔദ്യോഗിക ഉത്‌ഘാടനം സി. സി മാത്യു അച്ചനും വിജയ്‌ തോമസ്‌ അച്ചനും, കേരള അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി പ്രസിഡന്റ്‌ ജോ പണിക്കര്‍ക്ക്‌ കിക്ക്‌ ഓഫ്‌ രജിസ്‌ട്രേഷന്‍ നല്‍കി നിര്‍വഹിച്ചു.

കാഞ്ച്‌ ജനറല്‍ സെക്രട്ടറി അനില്‍പുത്തന്‍ചിറ തദവസരത്തില്‍ സന്നിഹിതനായിരുന്നു.


സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 8 മുതല്‍ വൈകിട്ട്‌ 6 വരെ, 2 Changebridge Road, Montville NJ യില്‍ നടത്തപെടുന്ന ചാമ്പ്യന്‍ഷിപ്പിലേക്ക്‌ ജാതി മതവര്‍ണ്ണ വത്യാസമില്ലാതെ എല്ലാവരെയും സ്വാഗതംചെയ്യുന്നു.

വിജയശ്രിലാളിതരായ ടീമുകള്‍ക്കുള്ള സമ്മാനങ്ങള്‍ യൊണക്‌സ്‌ അമേരിക്ക സ്‌പോണ്‍സര്‍ ചെയ്യുന്നതാണ്‌. കായികവിനോദങ്ങളില്‍ താത്‌പര്യമുള്ളവര്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുത്തു ഇതുസുവര്‍ണലിപികളില്‍ രേഖപെടുത്തേണ്ട ഒരുവന്‍വിജയം ആക്കിതീര്‍ക്കണമെന്ന്‌ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ഇന്ത്യന്‍ ഷട്ടില്‍ ഇതിഹാസം പ്രകാശ്‌ പാദുകോണിന്റെ ശിഷ്യനായിരുന്ന അരുണ്‍ അലക്‌സാണ്ടര്‍ (732) 2999481 കണ്‍വീനര്‍ ആയിട്ടുള്ള കമ്മിറ്റിയില്‍, പരിപാടിയുടെ പരിപൂര്‍ണ്ണ വിജയത്തിനായി പ്രധാന സംഘാടകര്‍ ആയി വല്‍സന്‍ വര്‍ഗീസ്‌(908) 285 5901, ഫിലിപ്പ്‌ ജോഷ്വ (732) 272 7365, ജോര്‍ജ്‌ മാത്യു (ബൈജു) (732) 429 4955, എന്നിവര്‍ അഹോരാത്രം പ്രയത്‌നിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ മാത്യു ജോസഫ്‌ (ബിനു) (609) 721 3376, സന്തോഷ്‌ തോമസ്‌ (848) 448 1375 വെബ്‌സൈറ്റ്‌: sbgoc.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.