You are Here : Home / USA News

"അനിയത്തി' മഴവില്‍ മനോരമയില്‍; ദൃശ്യഭാഷയൊരുക്കി മലയാളം ടിവിയും ബോംടിവിയും

Text Size  

Story Dated: Wednesday, July 16, 2014 12:00 hrs UTC

ന്യൂയോര്‍ക്ക്* സ്‌നേഹ ബന്ധങ്ങള്‍ക്ക് പുതിയ ഭാവവും രൂപവും നല്‍കി "അനിയത്തി മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ആരംഭിച്ചു. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 7.30 ന് പ്രക്ഷേപണം തുടങ്ങിയ ഈ പരമ്പരയുടെ സംവിധായകന്‍ ഷൈജു സുകേഷാണ്. കുടുംബ ബന്ധങ്ങളുടെ ഇതുവരെ കാണാത്ത മുഹൂര്‍ത്തങ്ങള്‍ സിനിമയ്ക്ക് തുല്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആജന്മശത്രുവായ പൂക്കാടന്‍ പൗലോസിന്റെ കുടിപ്പകയില്‍ ഇല്ലാതാകാന്‍ തുടങ്ങുന്ന തന്റെ കുടുംബത്തിന്റെ തകര്‍ച്ച മുന്‍പില്‍ കണ്ട പ്രകാശം ഫിനാന്‍സിയേഴ്‌സ് ഉടമ സത്യപ്രകാശ മേനോന്‍ ഒരു ഉറച്ച തീരുമാനമെടുക്കുന്നു. ഈ തീരുമാനത്തില്‍ നിന്നാണ് "അനിയത്തി എന്ന കഥയുടെ പിറവി. സത്യപ്രകാശ മേനോന്റെ രണ്ട് പെണ്‍മക്കളാണ് ഗായത്രിയും ഗൗരിയും ബിബിഎ കഴിഞ്ഞ് വിദേശ പഠനത്തിനൊരുങ്ങുകയാണ് ഗായത്രി. ഗൗരി ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനി. ഇവരുടെ കഥയാണ് അനിയത്തി. നടന്‍ തിലകന്റെ മൂത്ത പുത്രന്‍ ഷാജി തിലകന്‍ ഈ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് വരുന്നു എന്ന പ്രത്യേകതയുമുണ്ട്. പുതു മുഖം ഗൗരിയാണ് അനിയത്തിയാകുന്നത്. റിസബാവ, റീന, മീരാ മുരളി, ശരത്, സയന, ഇബ്രാഹിംകുട്ടി, ബിജോയ് വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. നിര്‍മ്മാണം യുഡി ക്രിയേഷന്‍സ്, രചന, ഗണേഷ് ഓലിക്കര, ചായഗ്രഹണം മനോജ് കലാഗ്രാമം. മഴവില്‍ മനോരമ തിങ്കള്‍ മുതല്‍ വെളളി വരെ വൈകിട്ട് 7.30 ന് സംപ്രേക്ഷണം ചെയ്യുന്ന അനിയത്തി അമേരിക്കന്‍ മലയാളികളിലെത്തിക്കുന്നത് മലയാളം ഐപിടിവി ബോം ടിവി പ്ലാറ്റ് ഫോമിലൂടെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 1 732 648 0576

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.